സെന്റ് അഗസ്റ്റിൻ എച്ച്. എസ്സ്. മുരുക്കുമ്പുഴ/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്

നിഴൽ ANJULI P. S, 9B


ദൂരത്തെ വെളിച്ചം തേടി പായുന്ന മനുഷ്യ നീ ഓർക്കുക നിന്നിൽ ഞാനുണ്ടെന്ന സത്യം. മണ്ണ് ആയി നീ അലിഞ്ഞു ചേരുന്ന നാൾ വരെ നിന്നിലെ കൂട്ടായി ഞാൻ എന്നുമുണ്ട്. അഴുക്കു ചലുകളിൽ പെട്ട് നീന്തിടുമ്പോൾ ഓർക്കുക നീ... അശുദ്ധം ആകുന്നു എന്നെയും നീ. മാറാത്ത മനുഷ്യന്റെ രൂപസാദശ്യങ്ങളിൽ മുഖംമൂടി അണിഞ്ഞു ഞാൻ നൽകുന്നു. ദുർഘടമായ വഴികളിലൂടെ സഞ്ചരിക്കുമ്പോൾ ഓർക്കുക നീ... മുറിവ് ഏൽപ്പിക്കുന്നു എന്നെയും നീ. നിന്നിൽ നിന്ന് സ്വാതന്ത്ര്യം നേടുന്ന നാൾ വരെ എന്റെ വേദനയും കൊണ്ട് ഞാൻ അലഞീടുന്നൂ. വെളിച്ചം ആകുന്നാ ലോകത്ത് എന്നെയും കൊണ്ട് പോകുമോ നീ ആ നാൽക്കായി കൊതിച്ചു ഞാൻ നിന്നിൽ അഭയം അർപിച്ചീടുന്നൂ. എന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യം ആകിടാൻ നമുക്ക് ഒരുമിച്ച് യാത്ര തുടങ്ങാം.