ഗവ,എൽ.പി.എസ്.കന്യാകുളങ്ങര/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

കൊറോണ എന്ന മഹാവിപത് രാജ്യമാകെ പടർന്നപ്പോൾ വാർഷിക പരീക്ഷകൾ പോലും എഴുതാൻ പറ്റാതെ സ്കൂളുകൾ അടച്ചു. ഈ സമയത്താണ് വളരെ അധികം ശുചിത്വം പാലിക്കേണ്ടത്, കാരണം കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് ചൈനയിലെ വുഹാൻ എന്ന നഗരത്തിലാണ്. വളരെ വൃത്തിഹീനമായ അന്തരീക്ഷമാണ് അവിടെയുള്ളത് ലക്ഷകണക്കിന് ആളുകളുടെ മരണത്തിനിരയാക്കിയ ഈ വൈറസിനെ തുരത്താൻ നമുക്ക് ചെയ്യാൻ പറ്റുന്നത് വളരെ വൃത്തിയുള്ള സാഹചര്യത്തിൽ കഴിയുക എന്നുള്ളതാണ്. എന്നുപറഞ്ഞാൽ സ്വയം വൃത്തിയാക്കൽ മാത്രമല്ല, നമ്മുടെ പരിസരവും ശുചിയായിരിക്കണം.ആദ്യമായി ഒരാൾക്ക് വേണ്ടത് വ്യക്‌തി ശുചിത്വമാണ്. എന്നുപറഞ്ഞാൽ സ്വയം വൃത്തിയാവുക. രണ്ടു നേരം പല്ല് തേക്കുക, രണ്ടു നേരം കുളിക്കുക, നഖം വെട്ടി വൃത്തിയാക്കുക, പുതിയതല്ലെങ്കിലും വൃത്തിയുള്ള വസ്ത്രം ധരിക്കുക. ഏറ്റവും പ്രധാനം തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായ് പൊത്തിപിടിക്കണം, കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പിട്ടു കഴുകണം.

അടുത്തത് കുടുംബ ശുചിത്വം.നമ്മൾ സ്വയം വൃത്തിയാക്കുമ്പോൾ നമ്മുടെ കുടുംബത്തിന്റെ വൃത്തിയും നമ്മൾ ശ്രദ്ധിക്കണം. വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. പാചകം ചെയ്ത ആഹാരം അടച്ചു സൂക്ഷിക്കണം. തുറന്നിരിക്കുന്ന ആഹാരങ്ങളിൽ ഈച്ച പോലുള്ള പ്രാണികൾ വന്നിരുന്ന് പല അസുഖങ്ങളും പരത്തും. വൃത്തിയുള്ള പാത്രങ്ങളിൽ വേണം ആഹാരം കഴിക്കേണ്ടത്. ഭക്ഷണം കഴിക്കുന്നതിനു മുൻപും അതിനു ശേഷവും കൈകൾ നന്നായി കഴുകണം.ഇനി നമ്മൾ ശ്രദ്ധിക്കേണ്ടത് പരിസരശുചിത്വമാണ്. നമ്മുടെ പരിസരം നാം തന്നെ വൃത്തിയായി സൂക്ഷിക്കണം പ്ലാസ്റ്റിക്‌ ഒരു കാരണവശാലും കത്തിക്കരുത്, അത് ക്യാൻസർ പോലുള്ള മാരകമായ അസുഖങ്ങൾക്ക് കാരണമാകും. വെള്ളം കെട്ടികിടക്കാൻ അനുവദിക്കരുത്, ഈച്ച, കൊതുക് തുടങ്ങിയ ജീവികൾ മുട്ട ഇട്ട് പെരുകാൻ ഇത് കാരണമാകും. അത് വഴി പല അസുഖങ്ങളും ഉണ്ടാകാം.ഒരു വ്യക്തി ശുചിയായാൽ ഒരു കുടുംബം ശുചിയാകും, ഒരു കുടുംബം ശുചിയായാൽ ഒരു സമൂഹം ശുചിയാകും, ഒരു സമൂഹം ശുചിയായാൽ ഒരു രാജ്യം ശുചിയാകും............  ജയ് ഹിന്ദ്

പാർവതി. A.P
4B ഗവഃഎൽ.പി.എസ്.കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം