ജമാഅത്ത് എ യു പി സ്‌ക്കൂൾ ചെമ്മനാട്/അക്ഷരവൃക്ഷം/ പ്ലാസ്റ്റിക്

Schoolwiki സംരംഭത്തിൽ നിന്ന്
15:03, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Amithamaya plastic upayogavum anantharafalangalum

പ്ലാസ്റ്റിക് നമ്മുടെയൊക്കെ ജീവിതത്തിലെ പ്രധാനഘടകമായി മാറിയിരിക്കുകയാണ്. വഴിയോരങ്ങളിലെല്ലാം നാം എന്നും കാണുന്ന കാഴ്ചയാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ .നമ്മളൊക്കെയും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഭവിഷ്യത്തുകളെക്കുറിച്ച് മനസ്സിലാക്കിയിട്ടും അതിന്റെ ഉപയോഗത്തിന് യാതൊരു കുറവും വരുത്തിയിട്ടില്ല . പ്ലാസ്റ്റിക്കിനുള്ള ഒരുപാട് ഗുണങ്ങളാണ് അതിനെ ഇന്നും നമ്മുടെ ഇടയിൽ നിലനിർത്തുന്നത്. പ്ലാസ്റ്റിക്കിന്റെ ഉപയോഗമില്ലാത്ത ഒരു ലോകത്തെ നമുക്ക് സങ്കൽപ്പിക്കാൻ പോലും പറ്റാത്ത തരത്തിൽ അതിന്റെ ഉപയോഗം വർധിച്ചിട്ടുണ്ട് . ശാസ്ത്രീയമായി തന്നെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ലോകത് കണ്ട് പിടിച്ചിട്ടുണ്ട്. ചിലതൊക്കെ നമുക്കും പരിചതമാണ് . നാം കാണുന്ന പല സാധങ്ങളും ഉണ്ടാക്കിയിരിക്കുന്നത് പലതരം പ്ലാസ്റ്റിക്കുകൾ ഉപയോഗിച്ചാണ് . സുന്ദരിയായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന ഈ പ്രകൃതിയെ നാം പല കാരണങ്ങളാലും ഇല്ലായിമചെയ്യുകയാണ് .പ്രകൃതിയെ ജീവനുള്ളതാക്കാൻ നമ്മളെ കൊണ്ട് തീർച്ചയായും സാധിക്കും. പ്ലാസ്റ്റിക്കുകൾ തള്ളപ്പെട്ട പുഴയിലെ വെള്ളം പിന്നീട് ഉപയോഗ ശ്യൂന്യമാകുന്നു .പ്ലാസ്റ്റിക് കത്തിച്ചുണ്ടായ പുകകൾ കണ്ണിന്റെ കാഴ്ചയ്ക്ക് പോലും മങ്ങൽ ഉണ്ടാക്കുന്നു. പ്ലാസ്റ്റിക് ബോട്ടിലുകളിലും കോവേരുകളിലും നൽകപ്പെടുന്ന ഭക്ഷണം തീർത്തും ഒഴിവാക്കില്ലെങ്കിൽ വൈകാതെ തന്നെ രോഗിയായി മാറും . ഒരുപാട് മൃഗങ്ങൾ പ്ലാസ്റ്റിക് മാലിന്യമാണെന്നറിയാതെ കഴിച് ചത്ത് പോകാറുണ്ട്.

 ഈ രീതിയിൽ തുടരുകയാണെങ്കിൽ ആവാസവ്യവസ്ഥ തകിടം മാറിയാണ് അധിക കാലം വേണ്ടിവരില്ല. 

സൂക്ഷിച്ചാൽ ദുഖിക്കേണ്ട "

SHIZA FATIMA SK
3 A ജമാഅത്ത് എ യു പി സ്‌ക്കൂൾ ചെമ്മനാട്
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം