എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/ഒറ്റക്കെട്ടായി നേരിടാം കോറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/ഒറ്റക്കെട്ടായി നേരിടാം കോറോണയെ" സം‌രക്ഷിച്ചിരിക...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒറ്റക്കെട്ടായി നേരിടാം കോറോണയെ

പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ
 കണ്ണി പൊട്ടിക്കാം ഈ ദുരന്തത്തിനിടക-
ളിൽ നിന്നു മുക്തിയും നേടാം
ഒഴിവാക്കാം സ്നേഹ സന്ദർശനം നമുക്കൊ-
ഴിവാക്കിടാം ഹസ്തദാനം
അല്പകാലം നാമകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
കരുതലില്ലാതെ നടക്കുന്ന സോദരാ
കേട്ടുകൊൾക നീ തകർക്കുന്നതൊരു
ജീവനല്ലൊരു ജനതയെ തന്നെയാണ്
രക്ഷക്ക് നൽകും നിർദേശങ്ങൾ
 പാലിച്ചിടാം മടി കൂടാതെ
 ആശ്വാസമേകുന്ന ശുഭ വാർത്ത
ഒരു മനമോടെ കേൾക്കാൻ ശ്രമിക്കാം
ജാഗ്രതയോടെ മുന്നേറാം
ശ്രദ്ധയോടെ സമർപ്പിക്കാം
ഈ നാളുകൾ നാളേക്ക് വേണ്ടി ...


 

നജ
രണ്ട് എ എ എം എൽ പി സ്കൂൾ വേങ്ങര കുറ്റൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത