ജി.യു.പി.എസ്. കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/അമ്മുവിന്റെ സ്വപ്നങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:27, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മുവിന്റെ സ്വപ്നങ്ങൾ

പച്ച പട്ട് വിരിച്ചതു പോലെയുള്ള വയലുകളും കളകളാരവത്തോടെ ഒഴുകുന്ന അരുവിയും, വയലിനുമീതെ പാറിപ്പറക്കുന്ന ചിത്രശലഭങ്ങളും, എവിടെ നോക്കിയാലും പച്ചപ്പ് മാത്രം കാണുന്ന ഐശ്വര്യപൂർണവും അതിസുന്ദരവുമായ ഒരു കൊച്ചുഗ്രാമമാണ് കടുങ്ങല്ലൂർ.അധ്വാനികളും സമാധാന പ്രിയരുമായ ജനങ്ങളാണ് ഈ ഗ്രാമത്തിന്റെ ഏറ്റവും വലിയ പ്രത്യോകത. ഈ ഗ്രാമത്തിലെ ഒരു കർഷകനായിരുന്നു രാമു. രാമുവും ഭാര്യയും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. എല്ലാവരെയും സഹായിക്കുകയും നല്ല സ്വഭാവത്തിനുടമയുമായിരുന്നു രാമു. അതു കൊണ്ടു തന്നെ ഗ്രാമവാസികൾക്കെല്ലാം രാമുവിനെ വളരെ അതികം ഇഷ്ട്ടമായിരുന്നു. രാമുവിന്റെ ഒരു ഭുശീല സ്വഭാവമായിരുന്നു പുകവലി .

വളരെ കാലത്തെ കാത്തിരിപ്പിന് ശേഷം അവർക്ക് അതിസുന്ദരിയായ ഒരു പെൺകുഞ്ഞ് പിറന്നു. അവർ അവളെ അമ്മു എന്ന് സ്നേഹത്തോടെ വിളിച്ചു. അവളുടെ കളിയും ചിരിയും കുസൃതിയും കണ്ട് അവർ ഒരുപാട് സന്തോഷിച്ചു.5 വയസ്സ് പൂർത്തിയായപ്പോൾ അവളെ സ്കൂളിൽ അയച്ചു.

സ്കൂളിനെ കുറിച്ച് പറയുകയാണെങ്കിൽ അതി സുന്ദരമായ പൂ ന്തോപ്പും, പൂവിൽ നിന്നു തേൻ നുകരാൻ പാറി പറക്കുന്ന പല വർണ്ണത്തിലുള്ള അതി മനോഹരമായ ചിത്രശലഭങ്ങളും അതിവിശാലമായ കളിസ്ഥലവും, കുട്ടികളെ ആകർഷിക്കുന്ന പാർകും, വിദ്യാർത്ഥികളെ കളിയിലും ചിരിയിലും അതുപോലെ പ0ന കാര്യത്തിലും ഒരുപോലെ ശ്രദ്ധ പുലർത്തുന്ന സഹനശീലരായ അധ്യാപകരുമാണ് ഉള്ളത്. കലാകായിക മേഖലയിലും പഠന കാര്യത്തിലും അമ്മു വളരെ അധികം മികവ് കാഴ്ചവെച്ചു.സ്കൂൾ വിശേഷങ്ങൾ അമ്മകൊപ്പം പങ്കുവെച്ച് വർഷങ്ങൾ കടന്നപ്പോയി.ഡോക്ടർ ആവണമെന്നായിരുന്നു അമ്മുവിന്റെ ആഗ്രഹം.

പെട്ടെന്ന് ഒരു ദിവസം അവളുടെ അച്ഛൻ അസുഖം കാരണം ആശുപത്രിയിൽ ചികിത്സ തേടി.അച്ഛൻ ഒരു കാൻസർ രോഖിയാണെന്ന സത്യം അപ്പോഴാണവൾ മനസ്സിലാക്കിയത്. കുറച്ച് മാസങ്ങൾക് ശേഷം രാമു അവരെ വിട്ട് പിരിഞ്ഞു. അച്ഛന്റെ വേർപ്പാടിലും അവളുടെ സ്വപ്നങ്ങൾ മണ്ണടിഞ്ഞു പോകുമോ എന്ന നിരാശയിലും അവൾ കഴിഞ്ഞു. അച്ഛന്റെ വേർപാടിന് ശേഷം അമ്മ തളർന്നു.അങ്ങനെ ഇരികെയാണ് ആ സന്തോഷ വാർത്ത അവളുടെ കാതിലെത്തിയത്. അവളുടെ മുഴുവൻ പoന ചിലവും നാട്ടിലെ പ്രാമാണിയായ മമ്മദ് കാക്ക ഏറ്റെടുത്തിരിക്കുന്നു എന്ന്.

അവളുടെ ആഗ്രഹം പോലെ ഡോക്ട്ടർ പoനം പൂർത്തിയാക്കി. രോഗികളെ ക്ഷമയോടെയും സഹതാപത്തോടെയും ആത്മവിശ്യാസം പകർന്നും ചികിത്സിക്കാൻ തുടങ്ങി. അവളുടെ ചികിത്സയിൽ രോഗികളെല്ലാം വളരെ സംതൃപ്തരായിരുന്നു. പക്ഷെ അവളുടെ മനസ്സിൽ കെടാത്ത ഒരു തീക്കനൽ ആയിരുന്നു അച്ഛന്റെ വേർപാട്. ഒന്നും ചെയ്യാൻ കഴിഞ്ഞില്ലാ എന്ന നിരാശയും കുറ്റബോധവും അവളെ നിരന്തരം വേട്ടയാടി. അവൾ സമൂഹത്തോട് വിളിച്ചു പറഞ്ഞു.

"മദ്യം പുകവലി തുടങ്ങിയ ലഹരി പതാർത്ഥങ്ങൾ ഒരിക്കലും ഉപയോഗിക്കരുത്. സ്വയം നശിക്കുക മാത്രമല്ല ഒരു കുടുംബത്തിലെ പ്രതീക്ഷകളെയും സ്വപ്നങ്ങളെയും തകർക്കുന്ന മാരഖ വിശമാണ് ലഹരി "!!! അവളുടെ ആ സ്വരം സമൂഹത്തിലാകമാനം മഴങ്ങി കൊണ്ടിരുന്നു!!!

ഫാത്തിമ മിന്ന പി കെ
3 B ജി.യു.പി.എസ്. കടുങ്ങല്ലൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ