ജി.എച്ച്.എസ്സ്.എസ്സ്. വയല/അക്ഷരവൃക്ഷം/പ്രകൃതി എന്ന മാതാവ്

Schoolwiki സംരംഭത്തിൽ നിന്ന്
00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ജി.എച്ച്.എസ്സ്.എസ്സ്. വയല/അക്ഷരവൃക്ഷം/പ്രകൃതി എന്ന മാതാവ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksh...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
(പകൃതി എന്ന മാതാവ്


ഭൂമിയിൽ പിറന്നൊരീ സർവ്വ
ചരാചരങ്ങൾക്കും
മാതാവ് താനീ പ്രകൃതി
സുന്ദരമാം സുമങ്ങൾ ആലും
ഉത്തുംഗ ശൃംഗപദത്തിൽ
ശോഭിക്കുന്ന വൃക്ഷങ്ങളാലു൦
സർവ്വാഭരണ വിഭൂഷിതയാ൦
പ്രകൃതി ഐശ്വര്യദേവത
കണക്കയേ ശോഭിച്ചീടുന്നു ;
ഇന്ന് അവയെല്ലാം മാറിമറിഞ്ഞു
ഐശ്വര്യദേവതയാം പ്രകൃതി ഇന്ന്
പുത്ര൪ ത൯ ക്രൂരതയാൽ നീറിടുന്നു
ശുചിത്വമില്ലാതെ സുന്ദര സുമങ്ങൾ
ഇല്ലാതെ പ്രകൃതി മാതാ മൃതയായി തീർന്നിടുന്നു
സർവ്വവും നൽകി അനുഗ്രഹിച്ച മാതയെ
പുത്ര൪ തന്നെ മൃതയാക്കീടുന്നു
ഇനിയെങ്കിലും ഒന്നായി ചേർന്ന്
നമുക്കീ പ്രകൃതി മാതാവിനെ
സ്നേഹിച്ചിടാ൦ ശുചിത്വത്തോടെ
പാലിച്ചീടാം ഒന്നായി ചേർന്ന്
സർവ്വവിപത്തിനേയും അതിജീവിക്കാം
 

പവിത്ര S നായർ
8 B ജി‌എച്ച്‌എസ്‌എസ് വയലാ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത