വി.എച്ച്.എസ്.എസ്. പനങ്ങാട്/അക്ഷരവൃക്ഷം/വായന

Schoolwiki സംരംഭത്തിൽ നിന്ന്
12:53, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വായന

ജൂൺ -19 ശ്രീ പി. ൻ പണിക്കരുടെ ചരമദിനം നാം വായനാദിനമായി കൊണ്ടാടുന്നു. വായിച്ചു വളരുക എന്ന സാഹിത്യവചനം നമ്മോടു പറഞ്ഞതും അദ്ദേഹം ആണ്. വായന നമ്മെ പുതിയ ഒരു ലോകത്തേക്ക് കൊണ്ടുപോകും അതു നമ്മെ അതിരുകളില്ലാതെ സ്വപ്നം കാണാനും ഭാവനയുടെ ചിറകിലേറി പറക്കാനും വാക്കുകൾക്ക് രൂപം നൽകാനും സഹായിക്കും. നമ്മുടെ സാഹിത്യാത്മകമായ അറിവിനെ വെളിച്ചത്തിലേയ്ക്കു കൊണ്ടുവരാൻ വായനയ്ക്ക് പൂർണമായും കഴിയും. ഇന്നത്തെ തലമുറ അവരുടെ തിരക്കേറിയ ജീവിതത്തിൽ വായനയെ അകറ്റിനിർത്തുകയാണ്. വായിക്കാനും സാഹിത്യപരമായ കഴിവുകൾ ഇല്ലാതാക്കാനും ഇതു കാരണമാകും. നമ്മുടെ പുതിയ തലമുറയെ ഇരുട്ടിൽ നിന്നും വെളിച്ചയത്തിലേയ്ക്ക് കൊണ്ടുവരികയാണ് വായന.

വായനയുടെ ലോകം വളരെ ഇടുങ്ങിയതാണ് അതിൽ ഇറങ്ങി ചെല്ലുന്നവർക്കു മാത്രമേ വായനയെ സ്നേഹിക്കാനും മനസിലാക്കാനും കഴിയു. പണ്ടത്തെ ആളുകൾക്ക് അറിവുകൾ കുറവായിരുന്നു. എന്നാൽ അവർ അറിവുകൾ നേടിയിരുന്നത് വായനയിലൂടെയാണ്. വായന അവർക്കു അറിവിന്റെ പുതിയ ലോകം സമ്മാനിച്ചു. വായന കേൾക്കുന്നവരിലും വായിക്കുന്നവരിലും ഒരേപോലെ അനുപുതി ഉളവാക്കുന്നുണ്ട്. ഇന്ന് അറിവുകൾ നേടുന്നത് ഓൺലൈൻ വഴിയാണ് അക്ഷരങ്ങളെ പാടെ മായിച്ചു കളയുകയാണ് ഇന്നത്തെ തലമുറ. പത്രങ്ങളിൽ നിന്നും വിഭിന്നരായിക്കൊണ്ട് എന്ന് ആളുകൾ ഓണ്ലൈനിയിൽ സഹായം തേടുന്നു. പണ്ടത്തെ വായനയെ നാം തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കണം. പുസ്തക താളുകളുടെ ഒരു പുതിയ ലോകം നാം പണിതുയർത്തേണ്ടതുണ്ട്. വായനയുടെ ചിറകിലേറി നമുക്ക് ഓരോരുത്തർക്കും പറക്കാം.


അക്ഷയ അനിൽകുമാർ
9 ബി വി.എച്ച്.എസ്.എസ്. പനങ്ങാട്
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം