ആമ്പിലാട് എൽ പി എസ്/അക്ഷരവൃക്ഷം/ അദൃശ്യം

Schoolwiki സംരംഭത്തിൽ നിന്ന്
00:12, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ആമ്പിലാട് എൽ പി എസ്/അക്ഷരവൃക്ഷം/ അദൃശ്യം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്ത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അദൃശ്യം

മാനവനെ തുരത്താൻ വന്നവൻ
 ജാതിയും മതവും ഇല്ലാതെ
 പിന്തുടരുന്നു നീ
 വൻമതിൽ കടന്നുവന്നു
 അദൃശ്യനായ എങ്കിലും ലക്ഷ്യം ഒന്നുമാത്രം...
 എല്ലാവരുടെയും മരണം
 ചെറുത്തു നിൽക്കാം
 ചെറുത്തുനിൽക്കാൻ കൂട്ടരേ
 കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പു കൊണ്ട് കഴുകിയിട്ടും
 മാസ്ക് ധരിച്ച് നിന്നിട്ടും
 കൂട്ടുകാരോടൊത്ത് ഉള്ള കളിയും ഉപേക്ഷിച്ചിട്ട്.....
 ഈ മഹാ വിപത്ത് പോകുന്നിടം വരെ
 പരീക്ഷ മാറ്റിവെച്ചു വെങ്കിലും
 പഠനം തുടരുക തുടരുക
 സമയമില്ല സമയം ഇല്ലിനി
 പകച്ചു നിൽക്കാൻ സമയമില്ല
 ചെറുത്തു നിൽക്കാൻ കൂട്ടരേ
 അനുസരിക്കാം നിയമപാലകരെ
 അകന്നുനിൽക്കാം നമുക്കിനി
 സമൂഹവ്യാപനം ഒഴിവാക്കാം
 ലോകത്തിന്മാതൃകയായി
 എൻ കേരളം മാറേണം.

ദ്രുവത സി.
3 [[|ആമ്പിലാട് എൽ പി സ്കൂൾ]]
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത