ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/കോവിഡ് 19 (കൊറോണ)

Schoolwiki സംരംഭത്തിൽ നിന്ന്
19:23, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19 (കൊറോണ)      


കോവിഡ്  19 എന്ന മഹാമാരി ജനജീവിതത്തിന് തന്നെ ഭീഷണിയായിരിക്കുകയാണ്. ഏകദേശം 2 ലക്ഷത്തിനപ്പുറം മരണങ്ങൾ നമ്മുടെ ലോകത്ത് നടന്ന കഴിഞ്ഞു. വിദേശത്ത് കുടുങ്ങിപ്പോയ മലയാളികൾ ഉൾപ്പെടെയാണ് ഈ മരണ നിരക്ക്. എല്ലാകാര്യത്തിനും സാമ്പത്തികത്തിലും മുന്നിൽ നിൽക്കുന്ന അമേരിക്ക പോലും ഈ വൈറസിന്റ കീഴിലായിരുന്നു. ഈ രോഗം നിയന്ത്രിക്കുന്നതിനായി മരുന്നുകൾ കണ്ടു പിടിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാവരും സ്വന്തം വീടുകളിസിരുന്ന് കോവിഡിനെ പ്രതിരോധിക്കുകയാണ്. കേരളം ഒരു പരിധിവരെ ഈ രോഗത്തെ തടഞ്ഞു നിർത്തി എന്നിട്ടും രോഗ സംഖ്യ കൂടുകയാണ്.എല്ലാ രീതിയിലുമുള്ള ജോലികൾക്കും ഈ രോഗം കാരണം വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത് . എന്തിനേറെ ബ്രിട്ടൺ പ്രധാനമന്ത്രിക്ക് പോലും ഈ രോഗം പിടിപെട്ടു. എല്ലാരും ഒരുമിച്ച് ഈ രോഗം നേരിടുമെന്ന് പ്രത്യാശിക്കാം.                       

അജയ് യ‍ു എസ്
1 C ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം