ഏ.വി.എച്ച്.എസ് പൊന്നാനി/അക്ഷരവൃക്ഷം/അച്ഛനായ കാറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
     അച്ഛനായ കാറ്റ്

ലക്ഷ്മി എഴുന്നേറ്റു.പതിവു തെറ്റിക്കാതെ അവൾ പടിപ്പുരയിലേക്ക് കടന്നുചെന്നു. അത് ഒരു ജൂൺ മാസമായിരുന്നു.നല്ലസുഗന്ധമുള്ള കുളിർമയേകുന്ന കാറ്റ്. ആ കാറ്റ് അവൾക്കൊരു ഉണർവ് നൽകി.കുറച്ചു കഴി‌‌‌‌‍ഞ്ഞപ്പോൾ അവൾ അമ്മയോട് പറഞ്ഞു 'കുറച്ചു ചായ കൊണ്ടുതര്വ അമ്മേ'.' വേണമെങ്കിൽ വന്നെടുത്തോളൂ' അമ്മ പറ‌ഞ്ഞു. അതുകൊണ്ട് അവൾ ചായ പോയി എടുത്ത് പടിപ്പുരയിലേക്ക് തിരിച്ചുവന്നു. അവൾ ആ കാറ്റുകൊണ്ട് അറിയാതെ അവിടെ കിടന്നുറങ്ങി. 'പെണ്ണേ സ്കൂളിപ്പോണ്ടേ'. അമ്മ അടുക്കളയിൽ നിന്ന് അലറി.'അയ്യോ' ഉറങ്ങിക്കൊണ്ടിരുന്ന ലക്ഷ്മി പറ‍ഞ്ഞു. വെള്ളത്തിന് നല്ല തണുപ്പുണ്ടായിരുന്നു. എന്നാലും അവൾ തണുത്ത് പല്ലുകടിച്ചു കുളിച്ചു.ഉടുപ്പെല്ലാം മാറ്റി. ബാഗുമെടുത്ത് സ്കൂളിലേക്ക് അവൾ പുറപ്പെട്ടു. ലക്ഷ്മി അച്ഛൻ ഇല്ലാത്ത കുട്ടിയാണ് .ഒരു ദിവസം അവളുടെ കൂട്ടുകാർ അവരുടെ അച്ഛൻമാരെ പറ്റി പറയുകയായിരുന്നു. ‌കുറേ നേരം അവൾ മനസ്സിൽ വിഷമം ഒതുക്കി നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ മനസ്സിന്റെ പിടിവിട്ടു. അവൾ കരച്ചിൽ തുടങ്ങി. കൂട്ടുകാർ ടീച്ചറെ വിളിച്ച് കാര്യം പറ‍ഞ്ഞു. ലക്ഷ്മിയോട് ടീച്ചർ കാര്യം എന്താണ് എന്ന് ചോദിച്ചു. അവൾ ഒന്നും പറഞ്ഞില്ല. എന്താണ് അവൾ കരഞ്ഞതിന്റെ കാര്യം എന്ന് കൂട്ടുകാരോട് ചോദിച്ചു. അവർ പറഞ്ഞു 'ഞങ്ങൾ ഞങ്ങളുടെ അച്ഛൻമാരെ പറ്റി പറയുകയായിരുന്നു.' ടീച്ചർ പറ‍ഞ്ഞു'നിങ്ങൾക്കറിയില്ലേ ഇവൾക്ക് അച്ചൻ ഇല്ല എന്ന് .ഇനി ഇവളുടെ മുന്നിൽ വച്ച് അച്ഛനെ പറ്റിയൊന്നും പറയരുത്.' കുറച്ചു കഴിഞ്ഞപ്പോൾ സ്കൂൾ വിട്ടു. വീട്ടിലേക്ക് അവൾ തിരിച്ചെത്തി. പടിപ്പുരയിലേക്ക് ചെന്നു. കാറ്റ് അവളെ തഴുകി. അവിടെ അച്ഛന്റെ ഗന്ധം വ്യാപിച്ചു. അവളുടെ വിഷമം ഇല്ലാതായി.

അഗജാഗൗരി.ജെ
7G ഏ വി ഹെെസ്ക്കൂൾ
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ