എസ്.എം.എച്ച്.എസ്.എസ് അറക്കുളം/അക്ഷരവൃക്ഷംവിളിയ്‍ക്കാതെ വന്ന അതിഥി

Schoolwiki സംരംഭത്തിൽ നിന്ന്
വിളിയ്‍ക്കാതെ വന്ന അതിഥി

ചൈനയിലെ വുഹാൻ മാംസ മാർക്കറ്റിൽ നിന്നാണ് - കൊറോണ വൈറസ് പടർന്ന് പിടിച്ചതെന്ന് പറയപ്പെടുന്നു/ വിദേശികൾ ഇഴജന്തുക്കളുടെ മാംസം (ഈനാംപേച്ചി ) കഴിയ്ക്കയും, മാംസാഹരത്തിലൂടെ അവരുടെ ശരീരത്തിൽ വൈറസ് പിടിപെടുകയും ചെയ്തു. അവരുമായി സമ്പർക്കം പുലർത്തിയവരിലേക്ക് പടരുകയും ചെയ്തു, തുടർന്ന് മറ്റുള്ളവരിലേയ്ക്ക് വൈറസ് പടർന്ന് പിടിയ്ക്കയും ചെയ്തു അങ്ങനെ അത് രാജ്യം മുഴുവൻ പടർന്ന് പിടിച്ചു', തുടർന്ന് ലോകത്ത് 203 രാജ്യങ്ങളിലേയ്ക്ക് കോവിഡ് 19 പടർന്ന് പിടിക്കുകയും ചെയ്തു 2019- ഡിസംബർ മാസം അവസാനമാണ് കൊറോണ വൈറസ് പടർന്ന് പിടിച്ചതായി സ്ഥിതീകരിച്ചത്,

ലോകത്താകമാനം 25 ലക്ഷം ആളുകളിലേക്ക് കോവിഡ് - 19 രോഗം ഇന്നേ വരെപടർന്നു പിടിച്ചിട്ടുണ്ട്. 1.50 ലക്ഷം ആളുകൾ മരിച്ചിട്ടുണ്ട്, ഇപ്പോഴും ലോകത്താകമാനം കോവിഡ്- 19പടർന്ന് പിടിച്ചു കൊണ്ടിരിയ്ക്കുന്നു, ഇത് വരാതിരിയ്ക്കാനുള്ള മാർഗ്ഗങ്ങൾ ,രോഗികളുമായി സമ്പർക്കം പുലർത്താതിരിക്കുകയും, സാമൂഹിക അകലം പാലിയ്ക്കുകയും, സോപ്പ് ഉപയോഗിച്ച് കൈകൾ നല്ലവണ്ണം കഴുകയും, ശുചിത്വം പാലിയ്ക്കുകയും വേണം ഇന്ത്യയിൽ ഇതുവരെ നാനൂറിന് മുകളിൽ ആളുകൾ മരിച്ചിട്ടുണ്ട്. ഇന്ത്യ മുഴുവൻ " ലോക്ക് ഡൗൺ " പ്രഖ്യാപിച്ചതു മൂലം ഒരു പരിധി വരെ കോവിഡ് - 19നെ നമ്മുക്ക്പിടിച്ചു നിർത്താനായി ,നമ്മുക്ക് അതിജീവനത്തിന് വേണ്ടി പോരാട്ടങ്ങൾ തുടരുക തന്നെ വേണം.

അന‍ുജ ആർ
IX A എസ്.എം.എച്ച്.എസ്.എസ് അറക്കുളം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം