കാർഡിനൽ എച്ച്.എസ്.തൃക്കാക്കര/അക്ഷരവൃക്ഷം/കവിത-പരിവേദനം

Schoolwiki സംരംഭത്തിൽ നിന്ന്

ഒഡിയോ കേൾക്കാ൯ ഇവിടെ ക്ലിക്ക് ചെയ്യുക

പരിവേദനം


ആരോടു ചൊല്ലീമീയാരോടു ചൊല്ലും
മണ്ണിന്റെ മക്കടെ സങ്കടങ്ങൾ
ആരിതു കേൾക്കും ആരിതു കേൾക്കും
മണ്ണിന്റെ മക്കടെ നൊമ്പരങ്ങൾ
മനുഷ്യജന്മത്തിനഹന്ത കൊടുകുത്തി
വാഴുന്നു
മണ്ണിന്റെ അധിപരായി സ്വയം
ചെങ്കോലണിയുന്നു
ഭൂമി താളം പിഴച്ചുകൊണ്ടോടിടുന്നു
ദിനരാത്രങ്ങൾ എത്രയോ കഴിഞ്ഞീട്ടും
സഹസ്രാബ‍്ദങ്ങൾ പിറന്നിട്ടും
മർത്ത്യന്റെ ആർത്തിക്ക് വിരാമമില്ല
ഞെരിഞ്ഞമരുന്നു ജീവജാല-
ങ്ങളും
പുല്ലും പുഴുവും പറവയുമാകിലും
ഞങ്ങളും മണ്ണിന്റെ മക്കളല്ലേ
മണ്ണിലിറങ്ങാനും മണ്ണിൽ വസിക്കാനും
ഞങ്ങൾക്കും വേണ്ടേ അവസരങ്ങൾ
 

GIGI TEACHER
{{{ക്ലാസ്സ്}}} കാർഡിനൽ എച്ച് എസ് തൃക്കാക്കര
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത