ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/കൊറോണ വൈറസ്സിനെ നമ്മുക്ക് തടയാം ..

Schoolwiki സംരംഭത്തിൽ നിന്ന്
11:04, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്സിനെ നമ്മുക്ക് തടയാം ..

നമ്മുടെ ഈ ലോകത്ത്‌ ഒരു രോഗം പടർന്നു പിടിക്കുന്നു. അതിന്റെ പേരാണ് കോവിഡ് 19. ഈ രോഗം ആദ്യം വന്നത് ചൈനയിലാണ് . ചൈനയിൽ നിരവധി പേർ ഈ രോഗം ബാധിച്ചു മരിച്ചു . ഇപ്പോൾ ഈ വൈറസ് നമ്മുടെ രാജ്യത്തെയും കീഴടക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. വളരെ അധികം ആളുകൾ രോഗ ബാധിതരാവുകയും കുറേ പേർ മരിക്കുകയും ചെയ്തിട്ടുണ്ട് . ഈ രോഗം കാരണം നമ്മുടെ രാജ്യം ഇപ്പോൾ പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ് . ഇനിയും ഇത് തുടർന്നാൽ നമ്മുടെ ജീവൻ തന്നെ നമുക്ക് നഷ്ടമാകുവാൻ സാധ്യതയുണ്ട് .ഈ രോഗത്തെ തടഞ്ഞു നിർത്തുക മാത്രമേ നമുക്ക് ചെയ്യാൻ പറ്റൂ . അതുകൊണ്ടു നാം ഓരോരുത്തരും ഈ രോഗത്തിനെതിരായി പോരാടണം . നമ്മുടെ ജീവൻ രക്ഷിക്കാൻ നമുക്ക് മാത്രമേ സാധിക്കുകയോള്ളൂ . അതിനായ് നമ്മൾ ചെയ്യേണ്ടത് നമ്മുടെ കൈകൾകൂടെ കൂടെ കൂടെ സോപ്പ് ഉപയോഗിച്ചു കഴുകുക . പുറത്തിറങ്ങുന്നുണ്ടെങ്കിൽ മാസ്ക് ഉപയോഗിക്കുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കുക . കഴിവതും വീട്ടിൽത്തന്നെ ഇരിക്കുക . യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത കാര്യമാണ് വീട്ടിൽ ഇരിക്കുക എന്നത് . പുറത്തിറങ്ങി സ്വന്തം ജീവൻ നഷ്ടപെടുത്തുക എന്നതിനേക്കാൾ നല്ലതു വീട്ടിൽ സുരക്ഷിതരായി ഇരിക്കുകയാണ് . ഇങ്ങനെ ഇരിക്കുന്നത് വഴി നമ്മൾ മറ്റുള്ളവരെ ഈ രോഗത്തിൽ നിന്നും രക്ഷിക്കുകയാണ് ചെയ്യുന്നത്. നമുക്കെല്ലാവർക്കും ഒറ്റക്കെട്ടായി നിന്ന് ഈ രോഗത്തെ പ്രതിരോധിക്കാം .

അമല ആന്റണി
5 ഡി ഔർ ലേഡീസ് കോൺവെന്റ് ഗേൾസ് എച്ച്.എസ്,. പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം