എൻ എസ് ഗേൾസ് എച്ച് എസ് മാന്നാർ/അക്ഷരവൃക്ഷം/"പുത്തൻ കാലം"

Schoolwiki സംരംഭത്തിൽ നിന്ന്
20:04, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് നായർ സമാജം ഗേൾസ് ഹൈസ്കൂൾ, മാന്നാർ/അക്ഷരവൃക്ഷം/"പുത്തൻ കാലം" എന്ന താൾ എൻ എസ് ഗേൾസ് എച്ച് എസ് മാന്നാർ/അക്ഷരവൃക്ഷം/"പുത്തൻ കാലം" എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
"പുത്തൻ കാലം"

  
കാലത്തിൻ്റെ മാറ്റം കണ്ടോ?
കൊറോണ എന്നൊരു വില്ലൻ മൂലം
ഇത്തിരി പോരും കുഞ്ഞനവൻ
നിശ്ചലമാക്കും അദൃശ്യനവൻ
 അടുത്തു ചെന്നാൽ അടിച്ചു കേറും
പൂ പോലത്തെ സുന്ദരനവൻ
അകന്നു നിന്നാൽ വരില്ലവനൊരു
മുടിഞ്ഞ കാലൻ മരണദൂതൻ
കൂട്ടം കൂടാതിരുന്നു കൂടെ ,
വീട്ടിലിരിക്കു ശാന്തിയോടെ
പുറത്തിറങ്ങാൻ മാസ്ക്കു ധരിക്കൂ
തുടച്ചു നീക്കാം നമുക്കവനെ
സോപ്പുംവെള്ളവുമുപയോഗിച്ച്
ഭയപ്പെടുത്തും വാർത്തകൾവേണ്ട,
ശുചിത്വമായി വീട്ടിലിരിക്കൂ
"വരുന്ന നാളുകൾ ശുഭകരമാകാൻ,
ജാഗ്രതയോടെ
" അകന്നു നിൽക്കൂ "

ദേവേന്ദു ആർ
7B നായർസമാജം ഗേൾസ് സ്ക്കൂൾ, മാന്നാർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത