കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/അക്ഷരവൃക്ഷം/രോഗപ്രതിരോധവും ആരോഗ്യവും

Schoolwiki സംരംഭത്തിൽ നിന്ന്
13:52, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധവും ആരോഗ്യവും

പ്രകൃതിയുടെ വരദാനമായ ശരീരത്തിന് വേണ്ടി നാം എന്ത് ചെയുന്നു എന്ന തിരിച്ചറിവാണ് നമുക്കിപ്പോൾ ഉണ്ടാവേണ്ടത്. നമ്മുടെ സമൂഹം ഇന്ന് നേരിടുന്ന പ്രശ്നങ്ങളിലൂടെ നാം പല ധാരണകളെയും മാറ്റാൻ ശ്രമിക്കുന്നു. വരും തലമുറയ്ക്ക് നൽകാൻ ആരോഗ്യമുള്ള തലമുറയായി നാം നിലനിൽകണം. ചിട്ടയില്ലാത്ത ഭക്ഷണ ക്രമം മാറ്റി പോഷക സമ്പുഷ്ട്ടമായ പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, തുടങ്ങിയവ ഉൾപ്പെടുത്തണം.കൃത്യമായ ഇടവേളകളിൽ ശുദ്ധജലം കുടിക്കണം.ഒപ്പം കൃത്യമായ വ്യായാമവും ഉൾപ്പെടുത്തണം. പ്രീതിരോധശക്തി നിലനിർത്താൻ ഇവ നിർബന്ധമാണെന്ന് ഇപ്പോൾ മനുഷ്യൻ മനസിലാക്കിയിരുന്നു.

ഏകകോശ ജീവികൾ മുതൽ ജൈവലോകത്തിലെ എല്ലാ അങ്കങ്ങളിലും ഒരു പ്രതിരോധ സംവിധാനമുണ്ടല്ലോ.കൂടാതെ ആർജിത പ്രതിരോധശേഷിയുണ്ടാകുന്ന പ്രതിരോധ കുത്തിവയ്പ്പുകളും നമുക്കറിയാം. രോഗകാരിയെ കുറഞ്ഞ അളവിൽ ശരീരത്തിലെത്തിച്ചു പ്രതിരോധിക്കാൻ പഠിപ്പിക്കുന്ന കൃത്രിമസംവിധാനങ്ങളും മനുഷ്യൻ നേടിയെടുത്ത വിജയങ്ങലാണല്ലോ.ശരീരമാകുന്ന ഡോക്ടർ നമുക്ക് പല ലക്ഷണങ്ങളും പറഞ്ഞു തരും.അതൊന്നും വകവെയ്ക്കാതെ തോന്നിയ തരത്തിൽ വൃത്തിഹീന്യമായി ജീവിച്ചാൽ വരാനിരിക്കുന്ന വിപത്തുകൾ ഇവിടം കൊണ്ടൊന്നും തീരില്ല. ആന്തരിക ഹാനികാരകങ്ങളെ കോശവ്യവസ്ഥയിൽ നിന്നും വേർതിരിച്ചു അതനുസരിച്ചു പ്രതികരണം നിയന്ത്രിക്കലാണലോ ശരീരധർമം. എന്നാൽ രോഗാണുക്കളെ ശരീരത്തിലെത്തിക്കാതെ ഭൗതികമായ തടസം സൃഷ്ടിച്ചു രോഗകാരിയെ ശരീരത്തിലെത്തിക്കാതെ തടയുകയല്ലേ നാം ചെയേണ്ടത്???

രോഗപ്രതിരോധ സംവിധാനം കാര്യക്ഷമമല്ലാതാകുമ്പോൾ പ്രതിരോധ സംവിധാനത്തിന്റെ അപര്യാപ്തത കാണപെടു മെന്നു നമ്മൾ തിരിച്ചറിഞ്ഞു. പല സിദ്ധാന്തങ്ങളിലുടെ നാം നേടിയ പരീക്ഷണ വിജയങ്ങൾ ആവർത്തിക്കാനായാൽ ഒപ്പം ചികിത്സയേക്കാൾ പ്രതിരോധശേഷി വർധന എന്ന ചിന്ത ഉണ്ടായാൽ ഇന്ന് നേരിടുന്ന പ്രശ്നം പരിഹരിക്കാം. പരസ്പര സ്‌നേഹം എന്നതിന് കരുതലോടെയുള്ള പെരുമാറ്റവും നമുക്ക് ശീലമാക്കാം. ആരോഗ്യമുള്ള കർമനിരതരായ സമൂഹത്തിനായി നമ്മുക്ക് പ്രവർത്തിച്ചു തുടങ്ങാം........

അഭ്യുദയ് ടി എസ്സ്
6 A കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം