ഏ.വി.എച്ച്.എസ് പൊന്നാനി/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം
പരിസ്ഥിതി മലിനീകരണം
ഇന്ന് നമ്മുടെ നാട് നേരിട്ടു കൊണ്ടിരിക്കുന്ന ഒരു വലിയ വിപത്താണ് പരിസ്ഥിതി മലിനീകരണവും അതുമായ് ബന്ധപ്പെട്ട് വർദ്ധിച്ചു വരുന്ന രോഗങ്ങളും.. ജനങ്ങളുടെ സ്വാർത്ഥവും നീചവുമായ പ്രവർത്തനങ്ങൾ പ്രകൃതിക്ക് ക്ഷതമേൽപിച്ചു . .എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത് .പരിസ്ഥിതിക്ക് വേണ്ടി മനുഷ്യൻ ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ട്. മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിച്ചും ,മരങ്ങൾ നട്ടു പിടിപ്പിച്ച് ജലാശയങ്ങൾ മലിനമാക്കാതെയും ,അമിതമായ വായു മലിനീകരണം നടത്താതെയും നമുക്ക് പ്രകൃതിയെ സംരക്ഷിക്കേണ്ടതുണ്ട് .കാവുകളും ,കുളങ്ങളും , നെൽവയലുകളും മറ്റ് ജലാശയങ്ങളു മെല്ലാം നഷ്ട പ്പെട്ട് കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഇനിയുള്ള തെങ്കിലും നമുക്ക് സംരക്ഷിക്കേണ്ടതുണ്ട് .അതു പോലെ തന്നെ പരിസ്ഥിതിയുടെ ഏറ്റവും വലിയ വെല്ലുവിളിയായ് മാറിയിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇത് നമ്മുടെ ആവാസ വ്യവസ്ഥയ്ക്കു തന്നെ മുറിവേൽപ്പിച്ചു കൊണ്ടിരിക്കുകയാണ് . പ്രകൃതിയിൽ, മണ്ണിൽ ദഹിക്കാതെ ചേരുന്ന ഇത്തരം പ്ലാസ്റ്റിക് മാലിന്യങ്ങൾ മനുഷ്യർക്ക് മാത്രമല്ല മറ്റ് ജീവജാലങ്ങൾക്കും ഭീഷണിയായ് മാറിയിരിക്കുന്നു അതുകൊണ്ട് തന്നെ നമ്മുടെ നാടും പരിസരവും വീടും വൃത്തിയായ് സൂക്ഷിച്ചു പോകേണ്ടതുണ്ട് നമ്മുടെ പരിസരം വൃത്തിഹീനവും വ്യക്തി ശുചിത്വം പാലിക്കാത്തതു കൊണ്ടുമാണ് മലമ്പനി ,മലേറിയ, ഡങ്കിപനി , ലോകം കീഴടക്കിയ മഹാമാരിയായ് മാറിയ കൊറോണയും എല്ലാം കടന്നു വന്നതും വൃത്തിഹീനമായ സാഹചര്യത്തിൽ വളരുമ്പോൾ ശാരീരികമായ അസുഖങ്ങൾ കടന്നു വരുന്നു ആരോഗ്യമുള്ള ശരീരത്തിനെ ആരോഗ്യമുള്ള മനസ്സുണ്ടാകൂ ആരോഗ്യമുള്ള മനസ്സുള്ളവർക്കേ നല്ല ചിന്താശേഷി കൈവരിക്കൂ നല്ല ചിന്താശേഷി ഉള്ള ഒരു സമൂഹം ഉണ്ടെങ്കിലേ നല്ല നാടും സംസ്കാരവും ഉണരൂ അതുകൊണ്ട് തന്നെ പൊതുബോധമുള്ള ഒരു ജനതയെ വാർത്തെടുക്കുന്നതിൽ അദ്യാപകരും അധികാരികളും മറ്റ് സാമൂഹിക പ്രവർത്തരും ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ട് പരിസ്ഥിതി സംരക്ഷണത്തിലൂന്നി കൊണ്ട് ക്രിയാത്മകമായ് ഇടപെടാൻ നമ്മുടെ ഭരണകർത്താക്കൾക്കാകണം ഓസ്ത്രേലിയ പോലുള്ള രാജ്യങ്ങളിൽ പ്രകൃതി സംരക്ഷണത്തിന് കൈ കൊള്ളുന്ന രീതി വെത്യസ്തമാണ് ഉദാഹരണത്തിന് ഒരു വീട് വെക്കാനോ സ്ഥാപനം തുടങ്ങാനോ മറ്റു ആവശ്യങ്ങൾക്കോ മരം മുറിക്കേണ്ടി വന്നാൽ പ്രത്യേകം അവിടുത്തെ ഭരണ സമിതിയിൽ നിന്നും പെർമിഷൻ വാങ്ങണം എന്നു മാത്രമല്ല മുറിച്ചുമാറ്റുന്ന ഓരോ മരത്തിനും പകരം തൈകൾ വെച്ചു പിടിപ്പിച്ച് അത്യാവശ്യം വളർത്തി കാണിക്കണം എന്നാൽ മാത്രമേ മുറിച്ചുമാറ്റാൻ ഉദ്ദേശിച്ച മരം മുറിക്കാൻ അനുമതി നൽകുകയുള്ളൂ പ്രകൃതി സൗഹൃദത്തിലൂന്നി കൊണ്ടുള്ള ഉദാത്ത മാതൃകയാണ് ഇവിടെ നമുക്ക് കാണാൻ സാധിക്കുന്നത് ഇത്തരം മാതൃകാപരമായ പ്രവർത്തനങ്ങളിലൂന്നി കൊണ്ടുള്ള പ്രകൃതി സംരക്ഷണം ഇവിടെയും നടപ്പിലാക്കേണ്ടതുണ്ട് .ഇവിടെയും ചില മാതൃകകൾ നമുക്ക് മുന്നിൽ ഇല്ലാതില്ല തണ്ണീർത്തട സംരക്ഷണം ,ഗ്രീൻ പ്രോട്ടോകോൾ ,പ്ലാസ്റ്റിക് നിർമാർജ്ജനം ,അതുപോലെ നമ്മുടെ പ്രാദേശിക ഭരണകൂടം നെൽവയൽ സംരക്ഷിക്കുന്നവരെയും കാവുകളും കുളങ്ങളും സംരക്ഷിക്കുന്നവർക്ക് വേണ്ടി നടപ്പിലാക്കിയ ഗ്രീൻ റൊയാലിറ്റി, ഇതി ൽ നിന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് മനുഷ്യ സമൂഹത്തിന്റെ നിലനിൽപ്പിന്ന് പരിസ്ഥിതി സംരക്ഷണം അനിവാര്യ ഘടകമാണ് എന്നുള്ള ബോധം വളർന്നു കൊണ്ടിരിക്കുന്നു എന്നതാണ് പരിസ്ഥിതി സംരക്ഷണത്തിലൂന്നി ഇത്തരം ക്രിയാത്മക പ്രവർത്തനങ്ങളിൽ ഇനിയും നമ്മുടെ നാടിനാകട്ടെ എന്ന് ആഗ്രഹിക്കുന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ