ഏ.വി.എച്ച്.എസ് പൊന്നാനി/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
പരിസ്ഥിതിയെക്കുറിച്ച് ആലോചിക്കുന്ന ഓരോ നിമിഷവും നാം ഓർക്കുന്ന മുഖങ്ങൾ മനുഷ്യരുടേതാണ്. അവർ പരിസ്ഥിതായുമായി ചില വഴിച്ച പല നല്ല കാര്യങ്ങളും ഇതേമനുഷ്യർ കാരണം പരിസ്ഥിതിയിൽ നടന്നു വരുന്നു. ഇന്നു കണ്ടു വരുന്ന പല കാര്യങ്ങൾക്കും മനുഷ്യർ ഉത്തരവാദി ആണ് . പരിസ്ഥിതി ഇന്നും പുരോഗതിയിലേക്ക് കടക്കുന്നു. പരിസ്ഥിതിയിൽ നാം ചിലവഴിക്കുന്ന നിമിഷങ്ങളിൽ നമുക്കുണ്ടാകുന്ന ആ ഒരു അനുഭവം ഒരു ടെക്നോളജിയ്ക്കും കാഴ്ചവയ്ക്കാൻ കഴിയുന്നവയല്ല. ദൈവം കനിഞ്ഞു നൽകിയിരിക്കുന്ന വരദാനങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒന്നു തന്നെയാണ് പ്രകൃതി അഥവാ പരിസ്ഥിതി, അതിന്റെ മനോഹാരിത വാക്കുകളിൽ വ്യക്തമാക്കാൻ കഴിയുന്ന വയല്ല. കാർഷിക രംഗത്തും വ്യവസായിക രംഗത്തും സംഭവിച്ച നല്ല മാറ്റങ്ങൾ പരിസ്ഥിതിയെ മാറ്റി മറക്കുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഇതിനെല്ലാം വഴിയൊരുക്കുന്നത് മനുഷ്യനാണ്. പല കാര്യങ്ങൾക്കും പിന്നിലുള്ള കരിനിഴൽ കൂടിയാണ് മനുഷ്യൻ. മാസ വസ്തുക്കളുടെയും കീടനാശനികളുടെയും ഉൽപ്പാദനം വൻതോതിൽ വർദ്ധിച്ചു വരുന്നതിനു പിന്നിലെ കാരണവും മനുഷ്യനാണ്. ചെറിയ തോതിൽ നടന്നിരുന്ന ഇത്തരം പ്രവർത്തികൾ ഇന്നും വർദ്ധിച്ചു വരുന്നു. ഇന്നു കേരളം നേരിടുന്നത് കൊറോണ എന്ന മഹാമാരിയെയാണ് റോഡുകൾ മുഴുവൻ വാഹാ നങ്ങൾ നിറഞ്ഞു നിന്നിരുന്ന സമയത്ത് ഒരു ചെറിയ ഇടവേള കൂടിയായി. വായു മലിനീകരണം പരിസ്ഥിതിയിൽ വളരേയധികം വലിയ തോതിൽ വർദ്ധിച്ചിരുന്ന കേരളത്തിൽ നല്ല മാറ്റം കണ്ടുവരുന്നു.കോവി ഡ് മഹാമാരി കേരളത്തെ കൊണ്ടെത്തിക്കുന്നത് പുതിയ മാറ്റത്തിലേയ്ക്കാവാം. ഇനിയും പരിസ്ഥിതി നേരിടുന്ന അവസ്ഥകൾ അനവധിയാണ് വിരലിൽ എണ്ണാവുന്നതിലും അപ്പുറം. നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതുണ്ട്.നമുക്ക് പരിസ്ഥിതിയെ ഓർക്കാം ജൂൺ 5 പരിസ്ഥിതിദിനത്തിൽ.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം