എലാങ്കോട് എൽ.പി.എസ്./അക്ഷരവൃക്ഷം/ആനക്കുട്ടൻ

Schoolwiki സംരംഭത്തിൽ നിന്ന്
12:09, 7 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എളാംകോഡ് എൽ.പി.എസ്/അക്ഷരവൃക്ഷം/ആനക്കുട്ടൻ എന്ന താൾ എലാങ്കോട് എൽ.പി.എസ്./അക്ഷരവൃക്ഷം/ആനക്കുട്ടൻ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആനക്കുട്ടൻ

അവനെ എല്ലാവരും കളിയാക്കുമായിരുന്നു. കറുകറുത്ത തടിയൻ ആന വരുന്നുണ്ടേ. വാലാണെങ്കിലോ ചൂലു പോലെ. ഇങ്ങനെ പലതും പറഞ്ഞ് ചെമ്പൻ പുലിയും കൂട്ടരും ആനകുട്ടനെ കളിയാക്കുമായിരുന്നു. അവന്നെന്നും ഒന്നും മിണ്ടാതെ വിഷമത്തോടെ നടന്ന് പോകും.അങ്ങനെ ഇരിക്കെ ആ ചെമ്പൻ പുലി വേട്ടക്കാർ ഒരുക്കി വച്ച കുഴിയിൽ വീണു.പുലിയുടെ നിലവിളി കേട്ട് കൂട്ടുകാർ എല്ലാം ഓടി വന്നു. അക്കൂട്ടത്തിൽ നിന്ന് കുരങ്ങച്ചന് ഒരു ബുദ്ധി തോന്നി. "കയറിട്ടു വലിച്ചാലോ?"  ശെരി നമ്മുക്ക് അങ്ങനെ ചെയ്യാം എല്ലാവരും പറഞ്ഞു. പെട്ടെന്ന് തന്നെ കുരങ്ങച്ചൻ കയറുമായി എത്തി. കയർ കുഴിയിൽ ഇട്ടു. പക്ഷേ എത്തുന്നില്ല. അപ്പോഴാണ് ആനകുട്ടൻ ആ വഴി വന്നത്. അവനോട് നടന്ന സംഭവം എല്ലാം കൂട്ടുകാർ പറഞ്ഞു. അതെയോ ഞാൻ രക്ഷിക്കാം ഒരു മടിയും കൂടാതെ ആനകുട്ടൻ പറഞ്ഞു. ആ കയർ ഇങ്ങ് തരൂ ഞാൻ എന്റെ തുംബികൈയ്യിൽ ചുറ്റി കുഴിയിലിട്ട്‌ പുലിയെ രക്ഷിക്കാം. അങ്ങനെ ആനകുട്ടൻ കയർ കുഴിയിലേക്ക് ഇട്ട് കൊടുത്തു. പുലി അതിൽ പിടിച്ച് തൂങ്ങി രക്ഷപെട്ടു. എല്ലാവർക്കും സന്തോഷം ആയി. എന്നും അവനെ കളിയാക്കറുള്ള ചെമ്പൻ പുലി ആനകുട്ടന്റെ മുന്നിൽ തല താഴ്ത്തി നിന്നു. താൻ ചെയ്തു പോയ തെറ്റുകൾക്ക് അവൻ ക്ഷമ ചോദിച്ച് ആനകുട്ടന് നന്ദി പറഞ്ഞു

ഷദ ഷെറിൻ.പി.കെ
4 എലാങ്കോട് എൽ.പി. സ്കൂൾ   
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കഥ