സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം/അക്ഷരവൃക്ഷം/നഷ്ടപ്പെട്ട വേനലവധി

15:18, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നഷ്ടപ്പെട്ട വേനലവധി

വരും വേനലവധി പെട്ടെന്നൊരു ദിവസം
സ്വപ്നങ്ങൾ നെയ്തു ഞാൻ,
എത്രയെത്ര കിനാക്കൾ,
ഇന്നെന്റെ അരികിൽ നിന്നു വിതുമ്പുന്നു
ഒരുദിനം പെട്ടന്ന്,- ലോക്ഡ൬ൺ
മുറിക്കുള്ളിൽ കിടന്നും,ഇരുന്നും,ഉറങ്ങിയും
പുസ്തകപുഴുവാകാൻ ശ്രമിച്ചതും,
ഏറെ നാളായ് കണ്ട സ്വപ്ന ലോകത്തേക്ക്
മനകണ്ണാൽ തനിയെ സഞ്ചരിച്ചതും
സാരമില്ലെന്റെ നഷ്ടസ്വപ്നങ്ങളെ
നഷ്ടപ്പെട്ട ജീവനുകളെ ഓർക്കുമ്പോൾ
ഇനിയും വരും വേനലവധികൾ അന്നെന്റെ
സ്വപ്നങ്ങൾ പൂവണിയും

റയാൻ പി സജീവ്
1 എ സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത