ഗവ എൽ പി എസ് മുതുവിള/അക്ഷരവൃക്ഷം/ശൂചിത്വമാണ് നമ്മുടെശൈലി

Schoolwiki സംരംഭത്തിൽ നിന്ന്
20:44, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വമാണ് നമ്മുടെ ശൈലി

ഒരു ഗ്രാമത്തിൽ വളരെ പാവപ്പെട്ട ഒരു കുടുംബം ഉണ്ടായിരുന്നു. ആ വീട്ടിൽ അച്ഛനും അമ്മയും അപ്പു എന്ന് പേരുള്ള ഒരു കുട്ടിയും ഉണ്ടായിരുന്നു .അപ്പു മഹാ മടിയൻ ആയിരുന്നു.അവൻ ശുചിത്വം പാലിച്ചിരുന്നില്ല. രാവിലെ ഉറക്കം എഴുന്നേൽക്കില്ല സ്കൂളിൽ പോകാറില്ല , മാലിന്യങ്ങൾ വലിച്ചെറിയും, പരിസരം വൃത്തിയാക്കാറില്ല, പ്ലാസ്റ്റിക് കൂടിയിടും ചപ്പുചവറുകൾ വലിച്ചെറിയും എന്നിങ്ങനെ തുടങ്ങി പല ഹീന പ്രവർത്തിയിലും ഏർപ്പെട്ടിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അപ്പുവിന് ഭയങ്കര വയറുവേദന ഉണ്ടായി. ഉടനെ തന്നെ അവൻറെ അച്ഛനും അമ്മയും അവനെ ആശുപത്രിയിലെത്തിച്ചു ഡോക്ടർ അവനെ പരിശോധിച്ച് മരുന്ന് കൊടുത്തു. തിരികെ വീട്ടിലെത്തിയിട്ടും അവൻറെ അസുഖം മാറിയിരുന്നില്ല. അച്ഛനും അമ്മയും വീണ്ടും അവനെ ആശുപത്രിയിൽ കൊണ്ടുപോയി.

ഡോക്ടർ പരിസര ശുചിത്വത്തെപ്പറ്റി ചോദിച്ചു. അപ്പോൾ അമ്മ പറഞ്ഞു "ഇവൻ മാലിന്യങ്ങളും പ്ലാസ്റ്റിക്കുകളും ചപ്പുചവറുകളും കൂട്ടിയിടുകയും വലിച്ചെറിയുകയും ചെയ്യും. പരിസരം വൃത്തിയാക്കില്ല. കുളിക്കില്ല ,പല്ലു തേക്കില്ല രാവിലെ ഉറക്കം എഴുന്നേൽക്കില്ല.” അപ്പോൾ ഡോക്ടറിനു കാര്യം മനസ്സിലായി. അങ്ങനെ അപ്പുവിനോട് ഡോക്ടർ പറഞ്ഞു ശരീര ശുചിത്വവും പരിസര ശുചിത്വവും പാലിച്ചില്ലെങ്കിൽ അസുഖങ്ങൾ വരും. ശുചിത്വം ആണ് നമ്മുടെ ജീവിതവും വിജയവും. അതു പറഞ്ഞു ഡോക്ടർ അവനെ വീട്ടിലേക്ക് അയച്ചു. അന്നുമുതൽ അവൻ ശരീര ശുചിത്വവും പരിസര ശുചിത്വവും പാലിച്ചു. അങ്ങനെ അവൻറെ അസുഖവും മാറി.

മാളവിക എൽ
4 എ ജി എൽ പി എസ് മുതുവിള
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ