ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/അക്ഷരവൃക്ഷം/നാം തന്നെ നമ്മുടെ ശക്തി

Schoolwiki സംരംഭത്തിൽ നിന്ന്
11:37, 6 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എച്ച്.എസ്.എസ്. മുളംതുരത്തി/അക്ഷരവൃക്ഷം/നാം തന്നെ നമ്മുടെ ശക്തി എന്ന താൾ ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/അക്ഷരവൃക്ഷം/നാം തന്നെ നമ്മുടെ ശക്തി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാം തന്നെ നമ്മുടെ ശക്തി

രോഗവ്യാപനം തടയൽ എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. രോഗപ്രതിരോധശേഷി വളരെയധികം ആവശ്യമായി വരുന്ന ഒരു സാഹചര്യത്തിലാണ് നാമിപ്പോൾ ജീവിക്കുന്നത്. നാം നമ്മുടെ പരിസ്ഥിതിക്ക് ഏൽപ്പിക്കുന്ന ആഘാതങ്ങൾ നമുക്ക് തന്നെ തിരിച്ചടിയായി കൊണ്ടിരിക്കുകയാണ്. പ്രളയവും, നിപ്പയും ഇപ്പോൾ കോവിഡ് 19 മഹാമാരിയും നമ്മെ വല്ലാതെ തകർത്തിരിക്കുന്നു. രോഗ പ്രതിരോധശേഷിയുടെ പ്രാധാന്യം ആളുകൾ ഏറ്റവും കൂടുതൽ മനസ്സിലാക്കേണ്ടത് ഇപ്പോഴാണ്. ഏതൊരു മനുഷ്യനും ജനിക്കുന്ന വേളയിൽ തന്നെ ജനിതകപരമായ ധാരാളം ആൻറിബോഡികൾ ശരീരത്തിൽ തന്നെ ഉണ്ടാകും. കുട്ടികൾക്ക് നൽകുന്ന വാക്സിനുകളും മറ്റും രോഗപ്രതിരോധശേഷി ഉണ്ടാക്കുന്നവയാണ്. മഞ്ഞപ്പിത്തത്തിന് നൽകുന്ന വാക്സിൻ ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്. നമ്മുടെ ശരീരത്തിൽ ചെറിയ മുറിവുകൾ ഉണ്ടാകുമ്പോൾ അവ തന്നെതാൻ ഉണങ്ങുന്നതും അസ്ഥികൾക്കും ,എല്ലുകൾക്കും ഉണ്ടാകുന്ന ചെറിയ പൊട്ടലോ ,ഒടിവോ ആഴ്ചകൾ കൊണ്ട് ശരിയാകുന്നതും പ്രതിരോധശേഷിയുടെ ഫലമാണ്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ചെറിയ അണുബാധയോട്  നമ്മുടെ ശരീരം പ്രതികരിക്കുന്നുണ്ട് .അത് നാം മനസ്സിലാക്കുന്നത് പനി വരുമ്പോഴാണ്. നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുന്നതിന് നാം ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്. വെള്ളം കുടിക്കുമ്പോൾ വിസർജ്യത്തിലൂടെ വിഷാംശം നഷ്ടപ്പെടുകയും ,ഉന്മേഷം കിട്ടുകയും ചെയ്യുന്നു. ആവശ്യത്തിന് ഉറങ്ങുകയും ,വിറ്റാമിനുകളുള്ള പച്ചക്കറികൾ , പഴം എന്നിവ കഴിച്ചും പ്രതിരോധശേഷി കൂട്ടാം. നാം നമ്മുടെ ശരീരം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. കൈകൾ എപ്പോഴും സോപ്പുപയോഗിച്ച് കഴുകുന്നതും രോഗം വരാതെ തടയാൻ സാധിക്കും. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ നോക്കുന്നതാണ് ഏറ്റവും നല്ലത്. ഇപ്പോൾ ആളുകളെ ഭയപ്പെടുത്തുന്നത് കോവിഡ് 19  എന്ന വൈറസിനെ ഭയപ്പെടുകയല്ല മറിച്ച് ജാഗ്രതയോടെ കരുതലോടെ രോഗപ്രതിരോധശേഷി ഉപയോഗിച്ച് നമുക്ക് നേരിടാം. 


ദേവനന്ദ രാജീവ്
6A ഗവ. എച്ച്.എസ്.എസ്. മുളംതുരത്തി
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 06/ 02/ 2024 >> രചനാവിഭാഗം - ലേഖനം