എൽ എഫ് എൽ പി എസ് മണിമല
എൽ എഫ് എൽ പി എസ് മണിമല | |
---|---|
വിലാസം | |
മണിമല മണിമല , 686543 | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 04828249495 |
ഇമെയിൽ | littleflowerlp@gmail.com |
വെബ്‍സൈറ്റ് | https://www.facebook.com/littleflower.manimala |
കോഡുകൾ | |
സ്കൂൾ കോഡ് | 32440 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോസ് സി വർഗീസ് |
അവസാനം തിരുത്തിയത് | |
25-04-2020 | 32440 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്. ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഒരു എയ്ഡഡ് പ്രൈമറി സ്കൂളാണ്, മണിമല ലിറ്റിൽ ഫ്ലവർ ലോവർ പ്രൈമറി സ്കൂൾ . ഇതിന്റെ രക്ഷാധികാരി മാർ. ജോസഫ് പെരുന്തോട്ടവും (ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത), കോർപ്പറേറ്റ് മാനേജർ ,റവ.ഫാ. മനോജ് കറുകയിലും, സ്കൂൾ മാനേജർ, റവ.ഫാദർ ജോർജ് കൊച്ചുപറമ്പിലും ആണ്. കറുകച്ചാൽ സബ്ജില്ലയിലെ മികച്ച എൽ .പി സ്കൂളുകളിൽ ഒന്നായി മണിമല, ലിറ്റിൽ ഫ്ലവർ സ്കൂൾ പ്രവർത്തിച്ചുവരുന്നു. പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങളിൽ ഒരുപോലെ ഊന്നൽ നൽകി മുൻപോട്ടു നീങ്ങിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിൽ മുന്നൂറിൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നു .70 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഈ വിദ്യാലയം , പതിനായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകി ജീവിതത്തിന്റെ വിവിധ മേഖലകളിൽ ശോഭിക്കുവാൻ അവരെ പ്രാപ്തരാക്കിയതിൽ അഭിമാനിക്കുന്നു. പി. റ്റി. എ യുടെസഹായത്തോടെ സ്കൂൾ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെട്ട നിലയിൽ കൊണ്ടുപോകുവാൻ ഞങ്ങൾക്ക് കഴിയുന്നുണ്ട് . അസംബ്ലി പന്തലും, സ്മാർട്ട് ക്ലാസ് റൂമും, കമ്പ്യൂട്ടർ ലാബും, ഇതിന്റെ ഉദാഹരണങ്ങളാണ്. മികച്ച സ്കൂൾ ലൈബ്രറി ,ഡിജിറ്റൽ ക്ലാസ് റൂം, കല, കായിക , പ്രവൃത്തിപരിചയ പരിശീലനം ഇവ സ്കൂൾ പ്രവർത്തനങ്ങളെ കൂടുതൽ മികവുറ്റതാക്കുന്നു. ശാസ്ത്ര അവബോധം വളർത്തുന്നതിനും, കൃഷി ഒരു സംസ്കാരം ആക്കി മാറ്റുന്നതിനും, പഠനം ലഘൂകരിക്കുന്നതിനുമുള്ള വിദ്യകൾ മനസ്സിലാക്കുന്നതിന് അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന വിവിധ ക്ലബ്ബുകൾ സഹായിക്കുന്നു
ഭൗതികസൗകര്യങ്ങൾ
- മികച്ച സ്കൂൾ ലൈബ്രറി
- ഡിജിറ്റൽ ക്ലാസ് റൂം
- അസംബ്ലി പന്തൽ
- കമ്പ്യൂട്ടർ ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കല, കായിക , പ്രവൃത്തിപരിചയ പരിശീലനം
വഴികാട്ടി
https://goo.gl/maps/83Hthoby7VVRgmHc6
{{#multimaps:9.490625, 76.750578| width=500px | zoom=16 }}