(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരേനിറം
ലോക്ഡൗൺ നാളിൽ ഞാൻ വരച്ച
പൂക്കൾക്കെല്ലാം ഒരേനിറം
ചെടികൾക്കെല്ലാം ഒരേനിറം
മനുഷ്യർക്കെല്ലാം ഒരേനിറം
വീടുകൾക്കെല്ലാം ഒരേനിറം
മഴവില്ലിനും ഒരേനിറം
എന്റെ കയ്യിലുള്ളത് ഒരേ ഒരു നിറം
ആ നിറം തന്നെയെല്ലാചിത്രത്തിനും
പിണങ്ങല്ലേ നിങ്ങളെന്നോട്
ലോക്ഡൗൺ മാറുമ്പോൾ നിറങ്ങൾ വാങ്ങാം
എന്നിട്ടു നിങ്ങളെ ഞാൻ സുന്ദരരാക്കാം