സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/അക്ഷരവൃക്ഷം/ ശുചിത്വശീലം

Schoolwiki സംരംഭത്തിൽ നിന്ന്
22:16, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വശീലം

പണ്ട് പണ്ട് ഒരു നഗരത്തിൽ ഒരു കുടുംബം താമസിച്ചിരുന്നു.അവർക്ക് ഒരു മകൻ ഉണ്ടായിരുന്നു. അവന്റെ പേര് ഗേപു എന്നായിരുന്നു. അവൻ ഒരു മിടുക്കൻ കുട്ടിയായിരുന്നു. അനുസരണയുള്ളവനും ശുചിത്വം ഉള്ള വനുമായിരുന്നു. ഭക്ഷണ സാധനങ്ങൾ ഏത് എടുക്കുന്നതിനു മുമ്പ് കൈകളും മുഖവും നന്നായി കഴുകുമായിരുന്നു.എന്നാലോ അവന്റെ അയൽവാസിയും സഹപാഠിയുമായ രാമു ഒരു വികൃതി കുട്ടിയായിരുന്നു. അവൻ എന്ത് ഭക്ഷണസാധനം കണ്ടാലും കൈ പോലും കഴുകാതെ വാരിവലിച്ച് കഴിക്കുമായിരുന്നു. ഒരു ദിവസം ഗോപുവിന്റെ സ്കൂളിൽ ശുചിത്വത്തെക്കുറിച്ച് ക്ലാസ്സ് എടുക്കുവാൻ രണ്ട് അധ്യാപകർ വന്നിരുന്നു.അവർ ശുചിത്വത്തെക്കുറിച്ച് ക്ലാസ്സ് എടുത്തു. എങ്ങനെ കൈകൾ കഴുകണമെന്നൊക്കെ പറഞ്ഞു പഠിപ്പിച്ച അവർ മടങ്ങി. പിറ്റേ ദിവസം ശനിയാഴ്ച ആയിരുന്നു. ഗോപുവും രാമുവും അവരുടെ കൂട്ടുകാരും കൂടി മൈതാനത്ത് കളിക്കാൻ പോയി. അപ്പോഴാണ് ഗോപുവിന്റെ അമ്മാവൻ അതു വഴി വന്നത്. കൈയ്യിൽ ഒരു കൂടയും ഉണ്ടായിരുന്നു. അതിനകത്ത് പഴക്കയിൽ നിന്നും വാങ്ങിയ ആപ്പിൾ ആയിരുന്നു. അപ്പോഴാണ് ഗോപു അമ്മാവനെ കണ്ടത്.ഗോപു ഓടി അമ്മാവന്റെ അടുത്തെത്തി.അമ്മാവൻ ഒരു ആപ്പിൾ ഗോപുവിനു കൊടുത്തു. ഗോപുവിനൊപ്പം രാമുവും ഉണ്ടായിരുന്നു.അമ്മാവൻ ഒരു അപ്പിൾ എടുത്ത് രാമുവിനും നൽകി. അമ്മാവൻ അവരോട് പറഞ്ഞു. ആപ്പിൾ നന്നായി കഴുകിയിട്ടേ തിന്നാവു കേട്ടോ മക്കളേ.. രണ്ടു പേരും തല കുലുക്കി സമ്മതിച്ചു. അങ്ങനെ അവർ വീട്ടിലേക്ക് നടന്നു.

രാമു : "ഞാൻ ഈ ആപ്പിൾ തിന്നാൻ പോകുവാ

ഗോപു: "ഇപ്പോ കഴിക്കേണ്ട രാമു .വീട്ടിൽ കൊണ്ടുചെന്ന് നന്നായി കഴുകിയിട്ട് തിന്നാ മതി.ഇതിലൊക്കെ മായം ചേർത്തിട്ടുണ്ടാകും

രാമു :" ഒന്നു പോടാ നീ അങ്ങനെ തിന്നോ .. ഞാൻ ഇതു ഇപ്പോൾ തന്നെ തിന്നാൻ പോകുവാ

ഇതും പറഞ്ഞ് രാമു ഓടി കളഞ്ഞു. വികൃതി കുട്ടിയായ രാമു അമ്മാവൻ പറഞ്ഞതിന് ഒരു വിലയും കൊടുക്കാതെ മൈതാനത്ത് കളിച്ച ചെളി പറ്റിയ കൈകൾ കൊണ്ട് ആപ്പിൾ എടുത്ത്‌ കഴിച്ചു.വീട്ടിൽ എത്തിയ രാമുവിന് വലിയ വയറുവേദന എടുക്കാൻ തുടങ്ങി. അവൻ കരയാൻ തുടങ്ങി. അങ്ങനെ രാമുവിനെ ആശുപത്രിയിൽ കൊണ്ടുപോയി.ഡോക്ടർ അവന് മരുന്ന് നൽകി. മരുന്ന് കഴിച്ചപ്പോൾ വയറുവേദന മാറി.വയറിനുള്ളിൽ മാലിന്യം കയറിയതു കൊണ്ടാണ് വയറുവേദന വന്നതെന്ന് ഡോക്ടർ അവനോട് പറഞ്ഞു.അതോടു കൂടി ഇനി മുതൽ എന്ത് കഴിക്കുന്നതിനു മുമ്പും കൈകൾ കഴുകുമെന്ന് അവൻ തീരുമാനിച്ചു.

ഗുണപാഠം. ശുചിത്വം പാലിക്കു.ആരോഗ്യ വാനായിരിക്കു.

സോബിൻ സ്കറിയ
5A സെന്റ് തോമസ് എ യു പി സ്കൂൾ, മുള്ളൻകൊല്ലി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ