കോറോം ദേവീ സഹായം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/ഭൂമിയിലെ മാലാഖമാർ
ഭൂമിയിലെ മാലാഖമാർ
വളരെ ദാരിദ്ര്യമുള്ള ഒരു കുടുംബത്തിലെ കൊച്ചുകുട്ടിയാണ് മനു. അവന്റെ വീട്ടിൽ കഴിക്കാൻ ഒന്നുമുണ്ടായിരുന്നില്ല. അയൽക്കാരനായ മിക്കു ഒരു വലിയ പണക്കാരന്റെ മകനാണ്. അവൻ എന്നും മനുവിനെ കളിയാക്കും. എന്നാൽ നിഷ്കളങ്കനായ മനു എതിർത്തൊന്നും പറയാതെ അതെല്ലാം കേട്ടു നിൽക്കും. അങ്ങനെ കുറച്ച് വർഷങ്ങൾക്ക് ശേഷം അവർ വളർന്ന് വലുതായി വലിയ ജോലിക്കാരായി, മനു നേഴ്സും മിക്കു ടീച്ചറും ആയി... അങ്ങനെയിരിക്കെ പെട്ടെന്നാണ് നാട്ടിനെ മുഴുവൻ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടർന്നുപിടിച്ചത്. ചൈനയിലായിരുന്നു ഇതിന്റെ തുടക്കം. പിന്നീട് അത് ലോകമെമ്പാടും പടർന്നുപിടിച്ചു. എന്തുചെയ്യണമെന്നറിയാതെ ആളുകൾ നെട്ടോട്ടമോടി. ഒരുപാട് മനുഷ്യർ മരണത്തിന് കീഴടങ്ങി. അങ്ങനെ മിക്കുവിന്റെ നാട്ടിലും കോവിഡ് എത്തി. അവനും രോഗം പിടിപെട്ടു. ആരും അവനെ സഹായിച്ചില്ല. പക്ഷേ, മനു അവനെ ആശുപത്രിയിൽ എത്തിച്ചു, വേണ്ട ചികിത്സ നൽകി. കുറച്ച് നാൾ അവൻ ആശുപത്രിയിൽ കഴിഞ്ഞു. അവന്റെ അസുഖം ഭേദമായി അവൻ വീട്ടിലേക്ക് മടങ്ങി. മനു ഇല്ലായിരുന്നെങ്കിൽ ഇന്ന് ഞാനും ഈ ലോകത്തോട് വിട പറഞ്ഞേനെ. ഇവർ ശരിക്കും ഭൂമിയിലെ മാലാഖമാർ തന്നെ. നമ്മുടെ ഓരോരുത്തരുടെയും ജീവനും നന്മയ്ക്കും വേണ്ടി എത്രമാത്രം പോരാടുന്നു. സ്വന്തം ജീവൻ പോലും അവർ ആരും ശ്രദ്ധിക്കുന്നില്ല. എല്ലാം നമുക്കും നമ്മുടെ നാടിനും വേണ്ടിയാണെന്ന് നാം ഓരോരുത്തരും ചിന്തിക്കണം. നമ്മുടെ നാടിനുവേണ്ടി പ്രയത്നിക്കുന്നവരോട് ഒരിക്കൽ കൂടി നന്ദി അറിയിച്ചു കൊണ്ട് ഞാൻ എന്റെ കൊച്ചു കഥ ഇവിടെ അവസാനിപ്പിക്കുന്നു. വീട്ടിലിരിക്കൂ...... സുരക്ഷിതരാവൂ........
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ