ശങ്കരവിലാസം യു പി എസ്/അക്ഷരവൃക്ഷം/ ഒരു പരീക്ഷണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
21:59, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  ഒരു പരീക്ഷണ കാലം 

പ്രതീക്ഷിക്കാതെ ഈ അവധിക്കാലം പ്രയാസത്തോടെ കടന്നുപോവുകയാണ്. മാർച്ച് പകുതി മുതൽ വാർഷിക പരീക്ഷകളൊക്കെ മാറ്റിവച്ച് സ്കൂളുകൾ അടച്ചു. കൊറോണ വ്യാപനം കാരണം ജനങ്ങൾ എല്ലാവരും വീട്ടിൽ കഴിയുന്നു. എന്റെ വീട്ടിൽ അച്ഛനും അമ്മയും ഞാനുമാണുള്ളത്. ഓരോ ദിവസവും എന്തെങ്കിലും പ്രവർത്തനങ്ങൾ ചെയ്യാറുണ്ട്. അധികവും ടി.വി കാണാറുള്ളതിനാൽ അമ്മ വഴക്ക് പറയാറുണ്ട്. എന്നാൽ ഇടയ്ക്ക് വാർത്തയും കാണാറുണ്ട്. അക്കങ്ങൾ കൊണ്ട് ചിത്രം വരച്ചും ഡ്രോയിങ് ബുക്കുകളിൽ കളർ നൽകിയും, ലുഡോ, കാരംസ്, ഏണിയും പാമ്പും , എന്നീ കളികളും അച്ഛനമ്മമാർക്കൊപ്പം ഞാൻ കളിക്കാറുണ്ട്. മുൻപ് കിട്ടിയ പച്ചക്കറി വിത്തുകൾ വീട്ടിലെ അടുക്കളയുടെ പുറകിൽ മണ്ണിട്ട് നട്ടു. ദിവസവും ഞാൻ അതിനെ ശ്രദ്ധിക്കാറുണ്ട്. രാവിലെയും വൈകിട്ടും വെള്ളം നനയ്ക്കാറുണ്ട്. അമ്മയും എന്നെ സഹായിച്ചിരുന്നു. ദിവസങ്ങൾ കഴിഞ്ഞ് അതിന് ഇലകൾ വന്നു. അപ്പോഴാണ് അപ്പുറത്തെ വീട്ടിലെ കോഴികൾ വന്ന് അവയെല്ലാം നശിപ്പിച്ചത്. എനിക്ക് സങ്കടമായി.........! പിന്നെ , വെയിലു കൊണ്ട് അവ ഉണങ്ങിപ്പോയി. വെയിലിന്റെ ചൂട് കൂടി വരികയാണ്. ചൂടായതിനാൽ ഞാനും അച്ഛനും മൊട്ട അടിച്ചു. പിന്നെ ഞാൻ പക്ഷികൾക്ക് കുടിക്കാൻ ഒരു പാത്രത്തിൽ വെള്ളം വച്ചു കൊടുത്തിട്ടുണ്ട്. പക്ഷേ, പക്ഷികൾ പേടിച്ചിട്ടാവും വന്നില്ല .... ഇടയ്ക്ക് പച്ചക്കറി മുറിച്ചിട്ടും, പാത്രം കഴുകിയും , വീട് വൃത്തിയാക്കിയും ഞാൻ അമ്മയെ സഹായിക്കാറുണ്ട്. കൊറോണ മുന്നറിയിപ്പ് ഉള്ളതിനാൽ ഞാൻ ഇടയ്ക്കിടക്ക് കൈകൾ സോപ്പോ, ഹാൻഡ് വാഷോ ഉപയോഗിച്ച് കൈ കഴുകുന്നുണ്ട്. അമ്മ ചിലപ്പോൾ കുറച്ച് കണക്ക് തന്നു ചെയ്യിക്കാറുമുണ്ട്.. വേറെ എന്തെങ്കിലും ഉണ്ടാക്കാനും മറ്റും എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ അതിനു വേണ്ട ഉപകരണങ്ങൾ എന്റെ കയ്യിലില്ല. കടകൾ തുറക്കാത്തതു കൊണ്ട് വാങ്ങാനും കഴിയില്ല..................

ദേവദർശ് ഒ കെ
3 ശങ്കരവിലാസം യു.പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം