ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക/അക്ഷരവൃക്ഷം/ ശുചിത്വം മഹത്വം
ശുചിത്വം മഹത്വം
നല്ല ആരോഗ്യത്തോടെ വളരാൻ നമ്മുടെ പരിസരം വൃത്തിയുള്ളതായിരിക്കണം.വൃത്തിയില്ലാത്തിടത്താണ് എലി,ഈച്ച,കൊതുക് തുടങ്ങിയവ പടരുന്നത്.ഇത്തരം ജീവികളാണ് പല രോഗങ്ങളും പരത്തുന്നത്. ചപ്പുചവറുകൾ കൂടികിടക്കാൻ അനുവദിക്കരുത്. വെള്ളം കെട്ടിക്കിടക്കന്നത് ഒഴിവാക്കണം.വ്യക്തിശുചിത്വം പാലിക്കണം.നാം കഴിക്കുന്ന ഭക്ഷണവും വെള്ളവും ശുദ്ധമായിരിക്കണം.
ശുചിത്വമില്ലാത്ത ജലം രോഗങ്ങൾ പടരാൻ കാരണമാകും.അതിനാൽ നമ്മൾ കുടിക്കാൻ ശുദ്ധജലമോ തിളപ്പിച്ചാറിയ ജലമോ ഉപയോഗിക്കണം.മലിനജലം കെട്ടിക്കിടക്കാൻ അനുവദിക്കരുത്.തുറന്നുവച്ചതോ പഴകിയതോ ആയ പാനീയങ്ങൾ കുടിക്കരുത്.കുടിവെള്ള സ്രോതസ്സുകൾ ശുദ്ധമാണെന്ന് ഉറപ്പുവരുത്തുക. പരിസരശുചിത്വം പോലെ പ്രധാനമാണ് വ്യക്തിശുചിത്വം.ദിവസവും കുളിക്കണം,നഖങ്ങൾ മുറിക്കണം.ആഹാരത്തിന് മുൻപും ശേഷവും കൈയ്യും വായും കഴുകണം.കക്കൂസിൽ നിന്നു വന്ന ശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകണം.രാവിലെയും രാത്രിയും പല്ലുകൾ വൃത്തിയാക്കണം. വൃത്തിയുള്ള വസ്ത്രം ധരിക്കണം. നാം ഓരോരുത്തരും ശുചിത്വം പാലിക്കണം.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പൊതു സ്ഥലങ്ങളിൽ ശുചിത്വം പാലിക്കണം.ആരോഗ്യ ബോധവൽകരണം നൽകണം.വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിച്ച് നാം ജീവിച്ചാൽ നമ്മുടെ നാടും വൃത്തിയുള്ളതാകും.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം