നന്നായി വീശുന്ന കാറ്റും
കാറ്റിൽ ചലിക്കുന്ന ഇലകളും
അതിനിടെ നീണ്ട ദലമർമ്മരങ്ങളും
പ്രകൃതിരമണീയമായെൻ കുട്ടിക്കാലം
ആ കവിഭാവനയിന്നോർമ്മ മാത്രം
ആ ഭാവനകൾക്കിന്നെന്തുപറ്റി
മനുജന്റെ നീച പ്രവൃത്തി മൂലം
അടവികൾ അരുവികൾ പോയ്മറഞ്ഞു
ഫ്ലാറ്റുകൾ മാനം നിറഞ്ഞു നിന്നൂ
എന്തിനോവേണ്ടി കലഹിക്കുന്ന
മനുജാ മനസ്സിൻ അഹങ്കാരമായി
ധരിത്രി തൻ കമനീയ രൂപം മാറ്റി
നാളെയെൻ പിൻഗാമിയെത്തിടുമ്പോൾ
ഇവയെല്ലാംമണ്മറഞ്ഞോർമ്മമാത്രം