ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/ബാലുവിന് കിട്ടിയ ഗുണപാഠം

Schoolwiki സംരംഭത്തിൽ നിന്ന്
14:15, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ബാലുവിന് കിട്ടിയ ഗുണപാഠം

ബാലു ഒരു മഹാ വികൃതിയായ പയ്യനായിരുന്നു.അവനൊരു അനിയത്തിയുണ്ട് കിങ്ങിണി എന്നാണ് അവളുടെ പേര്. കുറേ കൂട്ടുകാരുമുണ്ടായിരുന്നു അവന്.രാവിലെ പതിവ് പോലെ തന്നെ അവൻ ഏഴ് മണിക്ക് എഴുന്നേറ്റു, നേരെ പോയത് അടുക്കളയിലേക്കായിരുന്നു.പല്ലു തേക്കാതെയാണ് അവൻ ചായയും, ദോശയും കഴിക്കുന്നത്, ഇത് കണ്ട ബാലുവിന്റെ അമ്മ സാവിത്രിക്ക് കലി കേറി. രാവിലെ തന്നെ ബാലുവിന് അമ്മയുടെ അടുത്തു നിന്ന് കണക്കിന് കേട്ടു.

‌ദേഷ്യവും, സങ്കടവും സഹിക്കവയ്യാതെ അവൻ മുറിയിലേക്കൊടി. എന്നിട്ട് സ്കൂളിലേക്ക് പോകാനായി യൂണിഫോം എടുത്തിട്ടു.തലേദിവസം അഴിച്ചിട്ട യൂണിഫോം ബാസ്ക്കറ്റിലിടാതെ റൂമിൽ തന്നെയാണ് അവൻ വെച്ചത്, പാവം ഇതറിയാത്ത അമ്മ അത് അലക്കിയുമില്ല. ദുർഗന്ധമുള്ള യൂണിഫോമുമിട്ട്, ഒന്ന് കുളിക്കുക പോലും ചെയ്യാതെ, അവൻ സ്കൂളിലേക്ക് പോയി.പോകുന്ന വഴിയിൽ അവൻ ചളിയിൽ ചവിട്ടി, അവന്റെ ചെരുപ്പിൽ നിറയെ ചളിയായി. ഒട്ടും വൈകാതെ അവൻ ക്ലാസിലെത്തി.അവൻ അടുത്തേക്ക് പോയപ്പോൾ ദുർഗന്ധം മൂലം കുട്ടികൾ മുക്കു പൊത്തുകയും, അവനെ കളിയാക്കുകയും ചെയ്തു. അവന്റെയൊപ്പം ബഞ്ചിലിരിക്കുന്ന കുട്ടികളെല്ലാം മററു ബഞ്ചുകളിലേക്ക് പോയി.എന്നാൽ അവനൊരു കുലുക്കവുമുണ്ടായില്ല. ഇന്നലെ രാഘവേട്ടന്റെ കടയിൽ നിന്ന് മേടിച്ച ബാക്കിയുള്ള ബിസ്ക്കറ്റ് അവൻ അഴുക്കുപുരണ്ട കൈകൾ കൊണ്ട് മറ്റു കൂട്ടുകാർക്ക് കൊടുക്കാതെ കഴിച്ചു. വൈകുന്നേരമായി ദേശീയഗാനത്തിന് ശേഷം സ്കൂൾ വിട്ടു. വീട്ടിലേക്ക് പോകുന്ന വഴിയിൽ അവൻ ചളിയിൽ വീണ്ടും ചവിട്ടി. കല്ലെറിഞ്ഞ് അച്ചുവേട്ടന്റെ പറമ്പിലെ ഉണ്ണിമാങ്ങകളെ വീഴ്ത്തി.

‌ ‌വീട്ടിലെത്തിയപ്പോൾ തറയിൽ കളിച്ചു കൊണ്ടിരിക്കുന്ന കിങ്ങിണിയെ കണ്ടു.ചെരിപ്പു പോലും ഊരിയിടാതെ അവൻ കിങ്ങിണിയെ വാരിയെടുത്തു. ഇതു കണ്ട് അവന്റെ അച്ചനായ മാധവൻ കലി തുള്ളി വന്ന് അവനെ കുറെ വഴക്ക് പറഞ്ഞു. ദേഷ്യത്തോടെ അവൻ മുറിയിലേക്ക് പോയി.കാലിലുള്ള ചളിയും, അഴു ക്കും, വിയർപ്പുമൊക്കെയായി കിടക്കയിലേക്ക് മലർന്നു കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ അമ്മ ജിലേബി ഉണ്ടാക്കി മേശപ്പുറത്ത് കൊണ്ട് വെച്ചു.അമ്മ അവനെ ചായ കുടിക്കാൻ വിളിച്ചു. അവൻ പതിവുപോലെ യൂണിഫോം ഒന്നും അഴിച്ചിടാതെ, കുളിക്കാതെ ചായക്കുടിക്കാൻ ഒരുങ്ങി. ഇതു കണ്ട അച്ഛൻ നന്നായി ചീത്ത പറഞ്ഞു,' ബാലു നീയെന്താ കൈയ്യും, കാലും കഴുകാത്തത് കൈയ്യും, കാലും കഴുകിയിട്ട് വന്നാൽ നിനക്ക് പലഹാരം തരാം' എന്ന്. അച്ഛൻ പറഞ്ഞതനുസരിക്കാതെ അവൻ കുറച്ചു ജിലേബി വാരിയെടുത്തു കൊണ്ടുപോയി. ജിലേബി കഴിച്ചു കഴിഞ്ഞ് അവൻ കൂട്ടുകാരോടൊത്ത് ഫുട്ബോൾ കളിക്കുകയായിരുന്നു. കളിക്കിടയിൽ അവൻ പന്ത് ആഞ്ഞടിച്ചു. പന്ത് ചെന്ന് വീ ന്നത് ചാണക കുഴിയിലായിരുന്നു. അവൻ പന്തെടുക്കാൻ ഒരുങ്ങിയപ്പോൾ അവന്റെ കൂട്ടുക്കാർ വേണ്ട എന്നു പറഞ്ഞു. അതൊന്നും വകവെക്കാതെ അവൻ പന്തെടുത്തു കൊണ്ടുവന്നു.എന്നിട്ട് പന്തുമായി വീട്ടിലേക്ക് പോയി. അച്ഛനും, അമ്മയും കാണാതെ ഒരു കാക്ക കുളിയും പാസാക്കി അവൻ റൂമിലേക്ക് പോയി കിടന്നു.രാവിലെ ആയപ്പോൾ അവന് വിറയ്ക്കുന്ന പനിയും, കലശലായ വയറുവേദനയും ആയി. ഇതു കണ്ട അമ്മ അവന്റെ അച്ഛനോട് വിവരം പറഞ്ഞു. കിങ്ങിണിയുമായി അച്ഛന്റെയും, അമ്മയുടെയും ഒപ്പം അവൻ ഡോക്ടറെ കാണാൻ പോയി. അപ്പോൾ അവന്റെ ശരീരത്തിലുള്ള അഴുക്കുകൾ ഡോക്ടർ കണ്ടു. രക്ത പരിശോധന നടത്തി. പരിശോധനയിൽ അവന് പകർച്ചവ്യാധിയാണെന്ന് കണ്ടെത്തി.ഡോക്ടർ അവനോട് പറഞ്ഞു 'നീ ശുചിത്വം പാലിക്കാറില്ലല്ലേ.. ശരീ ത്തിൽ നിന്നുള്ള രോഗാണുവാണ് നിന്നെ ഇങ്ങനെയാക്കിയത്, വ്യക്തി ശുചിത്വം വേണ്ടതാണ് മോനെ ' ഇതു കേട്ട് അവനെല്ലാം പറഞ്ഞു.ഡോക്ടർ അവനെ അഡ്മിറ്റാക്കി. ഇനി ഒരിക്കലും താൻ ശുചിത്വം പാലിക്കാതിരിക്കില്ല എന്ന് അവൻ ഡോക്ടറോട് പറഞ്ഞു. ഇതു കേട്ട് പുഞ്ചിരി തൂകി ഡോക്ടർ അടുത്ത മുറിയിലേക്ക് നടന്നു നീങ്ങി.


ഗോപിക.പി.പി
6 B ജി.യു.പി.സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ