ജി. എച്ച്.എസ്. പഴയരിക്കണ്ടം/അക്ഷരവൃക്ഷം/ ലോകമേ കൺതുറക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
13:38, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകമേ കൺതുറക്കുക

കൂട്ടുകാരേ നിങ്ങൾക്കെല്ലാവർക്കും അറിയാം ഇന്ന് നമ്മെ പിടികൂടിയിരിക്കുന്ന കോവിഡ്-19 എന്ന മഹാവിപത്തിനെക്കുറിച്ച്. സർക്കാർ എല്ലാവരെയും സുരക്ഷിതരാക്കാൻ പ്രയത്നിക്കുന്നു. പോലീസുകാർ രാപകലില്ലാതെ കഷ്ടപ്പെടുന്നു. സ്വന്തം നാടും വീടും ജീവനും ഉപേക്ഷിച്ച് നമുക്ക് വേണ്ടി പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർ ദൈവത്തെപ്പോലെയാണ്. നമുക്കിപ്പോൾ പുറത്ത് പോകാൻ സാധിക്കില്ല. ഈ സമയത്ത് നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാം. വീട്ടിൽ അമ്മയെ സഹായിക്കാം, ചിത്രം വരക്കാം, പഠിക്കാം, പച്ചക്കറികൾ നട്ടുവളർത്താം....... ഇത് നമുക്ക് തിരിച്ചറിവിന്റെ കാലമാണ്. ജംഗ് ഫുഡില്ല, ആരാധനാലയങ്ങളില്ല, പാർക്കില്ല .എന്നാലും നാം ജീവിക്കുന്നു. പ്രകൃതിയായ അമ്മയെ സ്നേഹിക്കൂ. മലിനപ്പെടുത്താതെ സംരക്ഷിക്കൂ. ലോകമേ കൺതുറക്കുക. വരും തലമുറയോട് നമുക്ക് പറയാം അതിജീവനത്തിന്റെ കഥ.

ആര്യ ബിജു
5 A G H S പഴയരികണ്ടം
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം