എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/എന്റെ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
11:26, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ കേരളം

മാരിയായ് മഹാമാരിയായ്
മനുജന്റെ ജീവനു ഭീഷണിയായ്
ലോകം മുഴുവൻ ഭീതി വിതച്ച്
ലോക് ഡൗണിൻെറ ആധി നിറച്ച്....
അഹങ്കരിക്കുന്ന മനുഷ്യന്റെ തലയിൽ
അടിയായ് കൊടുത്തു തിരിച്ചറിവായ്............
ആരാധനാലയങ്ങളെല്ലാംതന്നെ
ആതുരാലയങ്ങളായിമാറി....
പണമാണ് വലുതെന്ന് കരുതിയ നാം
പലതും അതിൻമേലെന്ന്കണ്ടറിഞ്ഞു ...
കഴുകാം കൈകൾ രക്ഷയ്ക്കായ്
കരുതാം സ്നേഹം പകരാനായ്....
മാനുഷിക അകലം പാലിക്കാം
മാനസിക അടുപ്പം സൂക്ഷിക്കാം
അകലാം നാടിൻ നന്മയ്ക്കായ്
അടുക്കാം രോഗപ്രതിരോധത്തിന്നായ്
കരുണയോടെ നേരിടുന്നു നാം
കരളുറപ്പുളള കേരളം.....

റേച്ചൽ റോയി
5 ബി എച്ച്. ജി. എച്ച്. എസ്. ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത