എം യു പി എസ് മാട്ടൂൽ/അക്ഷരവൃക്ഷം/ഇനി വരുന്ന മുത്തശ്ശി കഥ

Schoolwiki സംരംഭത്തിൽ നിന്ന്
11:05, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇനി വരുന്ന മുത്തശ്ശി കഥ

  പണ്ട് പണ്ട്... ചൈനയിൽ വുഹാൻ എന്ന പട്ടണത്തിൽ കൊറോണ എന്ന ഒരു വൈറസ് ഉണ്ടായിരുന്നു. കുഞ്ഞൻ വൈറസ് ആണെങ്കിലും വലിയ അഹങ്കാരിയായിരുന്നു അവൻ. എല്ലാവരും അവനെ covid-19 എന്ന്  വിളിച്ചു. ആൾക്കാർ  കൂട്ടംകൂടി  നിൽക്കുന്നിടത്തൊക്കെ അവൻ അലമ്പുണ്ടാക്കി. മാസ്ക്  ധരിക്കുന്നവരുടെ അടുത്തേക്ക്  അവന്  പോകാൻ  ധൈര്യമുണ്ടായിരുന്നില്ല. കൊറോണയിൽ  നിന്ന്  രക്ഷപ്പെടാൻ  എന്താണു  ഒരു  പോം വഴി  അങ്ങനെ  അവർ  അതിന്  ഒരു  പരിഹാരം  കണ്ടു. ആരും  വീട്ടിൽ  നിന്ന്  പുറത്തിറങ്ങരുത്. മാസ്ക്  ധരിച്ച്  നടക്കുക. ഇടയ്ക്കിടെ സാനിറൈറസർ  ഉപയോഗിച്ച്  കൈ  കഴുകുക. അങ്ങനെ കുറച്ചു  നാളുകൾക്ക്  ശേഷം എല്ലാവരും  ലോകത്തിൽ  നിന്ന്  തന്നെ കൊറോണയെ  നൈസായി  സോപ്പിട്ടു  പറഞ്ഞയച്ചു     

റിഫ ഇസ്മെയിൽ കെ കെ
4 ഡി എം.യു.പി.സ്കൂൾ,മാട്ടൂൽ
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ