(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എൻ പ്രകൃതീ എവിടെ നീ-
എൻപ്രകൃതീ എവിടെ നീ
എവിടെ നിൻ പുഞ്ചിരി
എവിടെനിൻ രമണീയത
നിൻ കുളിർക്കാറ്റിൽ തലോടെലെല്ലാം
ഞാൻ ആസ്വദിച്ച ആ കാലം
അതുകഴിഞ്ഞു,ഇനിയതുണ്ടാവുമോ....?
നീഎങ്ങോ മറഞ്ഞു-
പോയതോർക്കുന്നു ഞാൻ ....നീറലോടെ
എന്തേ നിൻ പുഞ്ചിരി വിടരാത്തേ
തരില്ലേ നീ നിൻ സൗന്ദര്യത്തെ
തിരിച്ചു തരില്ലേ എൻ സന്തോഷത്തെ
ഓർക്കുന്നു ഞാൻ നിന്റെ വർണ്ണനകൾ
ഇന്നും ഓർക്കുന്നു ഞാൻ നിൻ പുഞ്ചിരി
സുന്ദരമാം നിൻ മലകളും മരങ്ങളും
ഓർക്കുന്നു ഞാൻ നീറലോടെ
മനുജന്റെ കറുത്ത കൈകൾ ഉയർന്നപ്പോൾ അറിഞ്ഞില്ല ഞാൻ
എനിക്കു നിന്നെ നഷ്ടമാവുമെന്ന്.
നിന്നെ ഉയിർത്തെടുക്കാൻ വരും
ഞാനും എന്റെ സംഘവും