എന്തിനീ ഭൂമിയിൽ എന്നെ
നീ വീണ്ടും തീ തീറ്റിക്കുന്നു സഖീ
അന്ന് ഞാൻ എൻ്റെ മനം കൊണ്ട്
നെയ്തൊരാ സ്വപ്നങ്ങളൊക്കെയും
വെറുമൊരു നീചനാൽ തല്ലിത്തകർത്ത്
വലിച്ചെറിഞ്ഞില്ലേ?
നീ എൻ പ്രാണസഖീ
ഇന്ന് നിന്മനം അതോർത്ത്
തേങ്ങുന്നുവെങ്കിൽ
എന്നിൽ നിനക്കായ് വെറുമൊരു
സാന്ത്വനം മാത്രം ബാക്കി....