ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/രോഗം ഒരു തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
രോഗം ഒരു തിരിച്ചറിവ്

കണ്ണാ നീ എന്തിനുള്ള പുറപ്പാടാ . അയ്യപ്പൻ ശബ്ദം ഉയർത്തി. അവന് അവന്റെ അച്ഛന്റെ മറുപടി ഇഷ്ടപ്പെട്ടില്ല. സ്വത്തിനും പണത്തിനും വേണ്ടി അവൻ എന്ത് ചെയ്യാനും മടിക്കാത്തവനായിരുന്നു . അച്ഛൻ ജീവിച്ചിരിക്കുന്ന കാലം വരെ തന്റെ സ്വപ്നം യാഥാർഥ്യം ആകില്ലെന്ന് അവന് അറിയാമായിരുന്നു. </pp>

പ്രകൃതി കനിഞ്ഞ് നൽകിയ സുന്ദരമായ ഗ്രാമമായിരുന്നു അത് . അയ്യപ്പന് തന്റെ അച്ഛനിൽ നിന്ന് ലഭിച്ച പത്ത് ഏക്കറോളം സ്ഥലം ഉണ്ടായിരുന്നു. അദ്ദേഹം അവിടെ കൃഷി നടത്തി കൊണ്ടുപോയി. ആ ഗ്രാമത്തിന്റെ ഒരു ഐശ്വര്യം തന്നെ ആ സ്ഥലമായിരുന്നു. എത്ര പണം കൊടുത്തും അയ്യപ്പന്റെ സ്ഥലം വെടിക്കാൻ ധനികൻമാർ തയാറായിരുന്നു . പക്ഷേ മണ്ണിനെ സ്‌നേഹിച്ച അയ്യപ്പൻ ആ ഭൂമിയെ വിൽക്കാൻ തയാറാല്ലായിരുന്നു. അദ്ദേഹത്തിന്റെ മകൻ നേർവിപരീതമായി പ്രവൃത്തിച്ചു. ആ സ്ഥലം കൈക്കലാക്കി അത് വിറ്റ് നഗരത്തിൽ താമസിക്കണമെന്നായിരുന്നു കണ്ണന്റെ താല്പര്യം . അച്ഛന്റെ മനസു മാറ്റാൻ അവൻ പല അടവുകളും പയറ്റി . പക്ഷേ ഒരു പ്രതിഫലവും ഉണ്ടായില്ല. ആ സമയത്താണ് കടുത്ത ചുമയും പനിയും അയ്യപ്പന് അനുഭപ്പെട്ടത് . കൃഷിയുടെ അവശേത്തിനുവേണ്ടി നഗരത്തിൽ പോയിരുന്നു. അച്ഛന്റെ ദയനീയ അവസ്ഥ കണ്ടിട്ടു പോലും കണ്ണൻ തിരിഞ്ഞു നോക്കിയില്ല. മരിക്കാറായെന്ന് മനസിലായ അവൻ അച്ഛനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതിനു മുൻപ് തന്നെ അവൻ സ്ഥലം ഒക്കെ മുദ്ര പാത്രത്തിൽ എഴുതി വാങ്ങി. താൻ മരിക്കാറായെന്നു മനസിലായി അയ്യപ്പൻ മകനെ അടുത്തേക്ക് വിളിച്ചു. നിന്നെ അമ്മയുടെ കുറവില്ലാതെയാണ് ഞാൻ വളർത്തിയത്. നീ എന്നെ ഒരുപാട് വേദനിപ്പിച്ചു ഈ സ്വത്തിനു വേണ്ടി . എനിക്കുള്ളത് നിനക്കാണ് . എനിക്ക് ഒരു കാര്യമേ പറയാനുള്ളു നീ ഒരിക്കലും നഗരത്തിലേക്ക് ചേക്കേറരുത്. അവിടെ നിന്നെ കാത്തു ഒരുപാടു അപകടങ്ങൾ ഒളിച്ചിരിപ്പുണ്ട്. നീ ശരിയാണന്നു വിചാരിക്കുന്നത് തെറ്റായിരിക്കും. പക്ഷേ അച്ഛൻ പറഞ്ഞ ഒന്നും തന്നെ അവൻ കേട്ടില്ല . അവനു ആ സ്ഥലം ലഭിച്ചതിലുള്ള സന്തോഷമായിരുന്നു. അയ്യപ്പന് അവസാനം മരണത്തിനു കീഴടങ്ങേണ്ടി വന്നു.

അന്ത്യകർമ്മകൾ തീരുന്നതിനു മുൻപ് കണ്ണൻ ആ സ്ഥലം വിൽക്കുകയും നഗരത്തിലേക്കു അവനും കുടുംബവും താമസം മാറ്റി . ആദ്യം തന്നെ അവൻ ബിസ്സിനെസ്സ് തുടങ്ങി. അതുവഴി അവൻ ഒരുപാടു സമ്പാദിച്ചു. അവൻ ഒരുപാടു സ്ഥലങ്ങൾ ഇതിനു വേണ്ടി വാങ്ങി. അങ്ങനെയിരിക്കെ അവനു മോഹം തോന്നി ,ഒരു ഹോട്ടൽ തുടങ്ങാൻ . ഇതുവഴി അവന് കൂടുതൽ സമ്പാദി്കാമെന്ന് വിചാരിച്ചു. വിദേശികൾ ഒരുപാടു ഈ ഹോട്ടലിലേക്ക് ഒഴുകും. ഉദ്ദേശിച്ച സ്ഥലത് ഈപ്പോൾ ഫ്ലാറ്റും കെട്ടിടങ്ങളും ഉണ്ട്. ഈ പ്ലാനിന് വേണ്ടി അവൻ അത് പൊളിക്കാൻ തയ്യാറായിരുന്നു. അവനു പൊളിക്കാൻ അനുമതി സർക്കാരിൽനിന്നു ലഭിച്ചു. ഇത് പൊളിച്ചപ്പോൾ ഒരുപാട് പൊടികൾ തിങ്ങി പാർക്കാൻ തുടങ്ങി. അവിടെ ഉള്ള ജനകൾക്കു ഇതിന്റെ ഫലമായി ശ്വാസംമുട്ടും അലർജിയും അനുഭപ്പെട്ടു. ആ പ്രദേശത്തെ ആഗമനവും പിടിപെട്ടു. ഒരുപാടു പേർ അവനോടു അപേക്ഷിച്ചു.… ഉടൻ തന്നെ ഫാക്ടറിയിേലക്ക് പോയി അവരോടു അപേക്ഷിച്ചു . പക്ഷേ അവർ പറഞ്ഞു നിങ്ങൾ മുൻപ് ഒരു കമ്പനി തുടങ്ങിയപ്പോൾ ഒരുപാടു പേർ മരിച്ചു. കണ്ണൻ നിസ്സഹായനായി മടങ്ങി. മകളെ അവനു നഷ്ടമായി.

അച്ഛൻ പറഞ്ഞത് ഓർത്തു എന്നെ കാത്തിരിക്കുന്ന പ്രശ്നങ്ങളാണ് നഗരം . സ്വന്തം അച്ഛനെ മരണത്തിലേക്ക് തള്ളിവിട്ടു. അ ങ്ങനെ ആ കുറ്റബോധം അവനെ ആയുഷ്കാലം അ നുഭവിക്കാനുള്ള രോഗവും മരണവും നൽകി.

റേഷ്ന നജീം
9 ഐ ജി വി എച്ച് എസ് എസ് കല്ലറ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ