മുതുകുറ്റി യു പി സ്കൂൾ/അക്ഷരവൃക്ഷം/അപ്പുവും കണ്ണനും

Schoolwiki സംരംഭത്തിൽ നിന്ന്
20:04, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അപ്പുവും കണ്ണനും

അപ്പുവും കണ്ണനും ഉറ്റ ചങ്ങാതിമാരായിരുന്നു. ഒരു ദിവസം അപ്പു കണ്ണന്റെ വീട്ടിൽ പോകുകയായിരുന്നു. നടന്ന് നടന്ന് അവൻ വലിയ കാട്ടിലെത്തി. അപ്പോൾ അവൻ അവിടെ ഒരു വലിയ മരം കണ്ടു. അവൻ മരത്തിന്റെ ചുവട്ടിൽ വിശ്രമിക്കുകയായിരുന്നു. അപ്പോൾ ഒരു വലിയ പുലിയെ കണ്ടു. പുലി അവന്റെ നേരെ ചാടി. അയ്യോ അമ്മേ ആരെങ്കിലും രക്ഷിക്കണേ അവൻ ഉറക്കെ കരഞ്ഞു. കരച്ചിൽ കേട്ട് കണ്ണൻ ഓടി വന്നു. കണ്ണൻ എല്ലാവരെയും വിളിച്ച് പുലിയെ കൊന്നു. എന്നിട്ട് കണ്ണൻ അപ്പുവിനേയും കൂട്ടി കണ്ണന്റെ വീട്ടിൽ പോയി. അവർ നല്ല ഉത്സാഹത്തോടെ കളിച്ചു രസിച്ചു. ആപത്തിൽ പരസ്പരം സഹായിക്കുന്നവരാണ് നല്ല ചങ്ങാതിമാർ.

ശിവാനി എം
5 A മുതുകുറ്റി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ