ജി.എൽ.പി.എസ്. കിഴുപറമ്പ് സൗത്ത്/അക്ഷരവൃക്ഷം/മൂന്നു കൂട്ടുകാർ

Schoolwiki സംരംഭത്തിൽ നിന്ന്
23:23, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മൂന്നു കൂട്ടുകാർ

ജാക്ക് എന്ന് പേരുള്ള ബുദ്ധിമാനായ കുട്ടി.നല്ല മനോഹരവും വൃത്തിയും ഉള്ള നാട്ടിൽ താമസിച്ചിരുന്നു. ജാക്കും അവന്റെ കുടുംബവും വളരെ പാവപ്പെട്ടവർ ആയിരുന്നു.എങ്കിലും അവർ ഉള്ളത് കൊണ്ട് സന്തോഷത്തോടെയാണ് ജീവിച്ചിരുന്നത്. അങ്ങനെ സുഖമായി ജീവിച്ചുപോകവെ ഒരു ദിവസം എലി ഈച്ച കൊതുക് എന്നിങ്ങനെ യുള്ള മൂന്ന് അതിഥി കൾ വന്നു. ഇവർ മൂന്ന് പേരും കൂട്ടുകാർ ആയിരുന്നു. ഇവർ വന്ന ദിവസം മുതൽ നാട് വൃത്തി ഇല്ലാത്തതാവുകയും കുറേ പേർക്ക് രോഗങ്ങൾ പകരുകയും ചെയ്തു. ആശുപത്രിയിൽ ആളുകൾ കൂടി കൂടി വന്നു. പരിസരം വൃത്തി ഹീനമായി. ഈ കാര്യം ജാക്കിനടുത്തെത്തി. അപ്പോൾ ജാക്ക് പഠിച്ചു ഒരു ഡോക്ടർ ആയി മാറിയിരുന്നു. അവൻ അവിടെയുള്ള ജനങ്ങളെ വിളിച്ചു കൂട്ടി പരിസരം ശൂചീകരിക്കാൻ ആവശ്യപ്പെട്ടു.. എല്ലാവരും ഒത്തൊരുമിച്ചു പരിസരം വൃത്തിയാക്കി. എല്ലാവരും വീടും വൃത്തിയാക്കി.. കൂടെ വ്യക്തി ശുചിത്വവും പാലിച്ചു. അങ്ങനെ വിരുന്നു വന്ന മൂന്നു കൂട്ടുകാരും അവർക്കു അവിടെ നിന്നാൽ രക്ഷയില്ല എന്ന് മനസ്സിലാക്കി ഓടി രക്ഷപെട്ടു. ജാക്കിന്റെ നാടിന് ഏറ്റവും വൃത്തിയുള്ള നാട് എന്ന പേരും കിട്ടി

ഷഹന ഷറിൻ
4 എ ജി എൽ പി എസ് കീഴുപറമ്പ സൗത്ത്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ