ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/അക്ഷരവൃക്ഷം/ഒരു കൊറോണ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
20:52, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jktavanur (സംവാദം | സംഭാവനകൾ) (Jktavanur എന്ന ഉപയോക്താവ് ജി.എം..യു..പി,എസ്.ബി,പി.അങ്ങാടി/അക്ഷരവൃക്ഷം/ഒരു കൊറോണ അവധിക്കാലം എന്ന താൾ ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/അക്ഷരവൃക്ഷം/ഒരു കൊറോണ അവധിക്കാലം എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കൊറോണ അവധിക്കാലം

ഒരുമിച്ചു നിൽക്കാം ഒന്നിച്ചു ചേരാം
എരിയുന്ന പടരുന്ന കൊറോണയ്ക്കു മുന്നിൽ
പോയി പോയ കാലങ്ങളിൽ ഒന്നുമേ കണ്ടില്ല
പേടിപ്പെടുത്തുന്ന കർഫ്യു ദിനങ്ങളെ
കളിയില്ല ചിരി ഇല്ല ആഘോഷങ്ങളില്ല
 വിജനമാം തെരുവുകളും ആരാധനാലയങ്ങളും
 ഓടുന്ന പായുന്നു ആരോഗ്യപ്രവർത്തകർ
 തേരാളിയായി നമ്മുടെ ഷൈലജ ടീച്ചറും
എന്നിട്ടും മാരിയെ തടയുവാൻ കഴിഞ്ഞില്ലേൽ
ഓർക്കുക ഇതു നമ്മുടെ മാത്രം പോരായ്മ എന്നത്.
 പോലീസിൻ വടിയുടെ ചൂട് ഒന്നറിയാൻ കാരണം ഉണ്ടാക്കി പോകുന്നവരെ
  ഓർക്കുക ഇത് വെറുമൊരു കളിയല്ല എന്ന കാര്യം.
    ഉണരൂ മനുഷ്യരെ ഉണരൂ
കൊറോണ എന്ന മഹാമാരിയെ തുരത്താൻ
പാലിക്കണം അകലം നമ്മൾ സർക്കാറിൻ നിർദ്ദേശങ്ങളെ
 അതിനായി പാലിക്കണം
ശീലിക്കണംചിലരീതികളും ഇങ്ങനെ
നന്നായി കഴുകണം കൈകൾ ഇടയ്ക്കിടെ , കഴുകുമ്പോൾ
സോപ്പ് ഉപയോഗിച്ചീടണം നമ്മൾ
സൂക്ഷിക്കണം നമ്മൾ വീടും പരിസരവും.
      ഒഴിവാക്കണം പൊതുജന സമ്പർക്കം
തൂവാല കൊണ്ട് മുഖം മറെക്കണം
ഒന്നിച്ചു നിൽക്കാം ഒന്നിച്ചു ചേരാം
ഒന്നിച്ച് ഒന്നിച്ച് മുന്നോട്ട് നീങ്ങാം.

ആദിത്യൻ .പി
5 C ജി.എം.യു.പി.സ്കൂൾ ബി.പി അങ്ങാടി
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - കവിത