Schoolwiki സംരംഭത്തിൽ നിന്ന്
മാറാത്ത നൊമ്പരം
ഓരോ ദിവസവും ചക്രവാളത്തിൽ സൂര്യൻ അസ്തമിക്കുന്നതും നോക്കി അവൾ നിന്നു. നിലാവുള്ള രാവ് ഒരുക്കിയ നിശബ്ദതയിൽ അവൾ രാത്രിയുടെ സൗന്ദര്യം ആസ്വദിച്ചു എപ്പോഴോ അവൾ ഉറങ്ങിപ്പോയി
മനോഹരമായ ഒരു അവധിക്കാലം, റോഡിലും പാടവരമ്പത്തും പുഴയോരങ്ങളിലും കുട്ടികൾ തിമിർത്തു കളിക്കുന്നു . വീട്ടിലെ നാട്ടുമാവിന്റെ കൊമ്പിൽ നിറയെ മാമ്പഴം, അതിന്റെ ചില്ലയിൽ ഒരു ഊഞ്ഞാല് ,തൊട്ടപ്പുറത്തെ ഒരു കളിവീട് , കൂട്ടുകാർ , വെയിലറിയാതെ ഇണക്കങ്ങളും പിണക്കങ്ങളുമായി കളിച്ചുകൊണ്ടിരിക്കുന്നു. അവരുടെ കൂട്ടത്തിൽ ഞാനും എന്റെ അനുജനും
ഉണ്ണിമായേ എഴുന്നേൽക്ക് , അടുക്കളയിൽ നിന്ന് 'അമ്മ ഉറക്കെ വിളിച്ചു .അവൾ ഉണർന്നു , ജനൽച്ചില്ലിലൂടെ സൂര്യപ്രകാശം അവളെ സ്പർശിച്ചു . ഞാൻ സ്വപ്നം കണ്ടതാണോ ?!!
ചായയും കുടിചു ഒരു ചാരുകസേരയിൽ പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു അച്ഛൻ . ഉണ്ണിമായ എണിറ്റു വരുന്നത് കണ്ട അച്ഛൻ പറഞ്ഞു , "പുറത്തെങ്ങും പോയി കളിക്കരുത് ട്ടോ മോളെ "
അവൾ ആലോചിച്ചു കഴിഞ്ഞ അവധിക്കാലം എന്ത് രസമായിരുന്നു , വേനലവധി പൂരത്തിന്റെ കാലം കൂടിയാണ് , പിന്നെ വിഷു ,എല്ലാവരും ചേർന്നു പൂരത്തിന് പോകുന്നതും വിഷുക്കണി ഒരുക്കുന്നതും , പടക്കം കമ്പിത്തിരി ,തറവാട്ടിനു കൊണ്ടുവരുന്ന പഞ്ചാര മാങ്ങാ , യാത്രകൾ അങ്ങനെ എന്ത് സന്തോഷമായിരുന്നു , കൂടാതെ കിഴക്കേലെ കാവിലെ വിഷുപ്പൂരം ,പൂരത്തിന് വരുന്ന ആനയെ ഞങ്ങടെ പറമ്പിൽ തളയ്ക്കുമ്പോൾ മാറി നിന്ന് കാണാറുള്ളത് . അന്ന് വീട്ടിലിരുന്നാൽ തന്നെ പൂരത്തിന്റെ കൊട്ട് കേൾക്കാം , പിന്നെ പൂരം കാണാൻ വരുന്ന എന്റെയും അനിയന്റെയും കൂട്ടുകാർ ബന്ധുക്കൾ അങ്ങനെ എവിടെയും സന്തോഷം അലതല്ലിയ നാളുകൾ ..
എന്നാൽ ഈ അവധികം ഉണ്ണിമായക്ക് നൽകിയത് ജയിൽ വാസത്തിന്റെ പ്രതീതിയായിരുന്നു . ഇപ്പോൾ വല്ലാത്ത നിശബ്ദത എല്ലായിടത്തും താളം കെട്ടി നില്കുന്നു . നാല് ചുവരുകൾക്കുള്ളിൽ ലോക്ക്ഡൗൺ ആകേണ്ടി വന്ന നാളുകൾ . പുറത്തിറങ്ങാൻ വയ്യ, കൂട്ടുകാരോടൊത്തു കളിയ്ക്കാൻ വയ്യ, പൂരത്തിന്റെ ബഹളവുമില്ല മുറ്റത്തും വീട്ടിലുമായി കഴിച്ചു കൂട്ടേണ്ടി വന്ന ഒരവധിക്കാലം അവൾ കൊറോണയല്ലാതെ മറ്റൊന്നും ആർക്കും സംസാരിക്കാനുമില്ല. ഇങ്ങനെ ഒരു അവസ്ഥ അവളുടെ സ്വപ്നങ്ങളിൽ പോലുമില്ലായിരുന്നു . എങ്കിലും ഈ മഹാമാരി താൻ മൂലം മറ്റൊരാളിലേക്ക് പകരരുത് എന്ന് അവൾക്കു ബോധ്യമുണ്ടായിരുന്നു
എന്നിരുന്നാലും വളരെ വ്യത്യസ്തമായ ഈ അവധിക്കാലം നൊമ്പരപ്പെടുത്തുന്ന ഒരു ഓർമയായി അവൾ എന്നും ഓർത്തിരിക്കും
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ
|