ജി യു പി എസ് അന്നമനട/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധശേഷിയും.

Schoolwiki സംരംഭത്തിൽ നിന്ന്
18:32, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധശേഷിയും.

സുന്ദരമായ പ്രകൃതി ദൈവത്തിന്റെ വരദാനമാണ്. ഭക്ഷണം, ശുദ്ധമായ ജലം, ശുദ്ധമായ വായു, എന്നിവ പ്രകൃതി നമുക്ക് കനിഞ്ഞു നൽകുന്നു. ഈ പ്രകൃതിയെ പരിപാലിക്കേണ്ടത് നമ്മുടെ കടമയാണ്. സർവ്വ ജീവജാലങ്ങളുടെയും ഉറവിടമാണ് പ്രകൃതി. എന്നാൽ മനുഷ്യർ പ്രകൃതിയെ നിരന്തരം വേട്ടയാടുന്നു. നാം മരങ്ങളെ സംരക്ഷിക്കുന്നതിലൂടെ ഓക്സിജൻ അളവ് കൂടുകയും അതിലൂടെ ശുദ്ധവായുവിന്റെ അളവ് കൂടുകയും ചെയ്യും. സാമൂഹികവും സാംസ്കാരികവും ആയ കാര്യങ്ങൾ ചെയ്യുമ്പോൾ നമ്മുടെ പരിസ്ഥിതിക്ക് അനുയോജ്യമാണോ എന്ന് നാം ശ്രദ്ധിക്കണം. നമ്മുടെ പരിസ്ഥിതി മലിനം ആകുമ്പോൾ നമ്മുടെ ആരോഗ്യവും പ്രതിരോധശേഷിയും നമുക്ക് നഷ്ടപ്പെടും. വായുമലിനീകരണവും നമ്മുടെ പരിസ്ഥിതിയെ മാരകമായ രീതിയിൽ നശിപ്പിക്കുന്നു. നാം ഓരോരുത്തരും നമ്മുടെ പരിസ്ഥിതിയെ ഒറ്റക്കെട്ടായി നിന്നുകൊണ്ട് സംരക്ഷിക്കണം.

ദിയ ധനേഷ്
2 A ജിയുപിഎസ് അന്നമനട
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം