എസ്.വി.വി.എച്ച്.എസ്.എസ്. പാലേമാട്/അക്ഷരവൃക്ഷം/കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കാലം


ഇതു പോലെ കെട്ടൊരുകാലമില്ല
ഇതുവരെ ഉണ്ടായതോർമ്മയില്ല
മുത്തശ്ശിമാരുടെ കഥയിലൊന്നും
ഇത്തരം കൊറോണ കാലമില്ല.
ബസ്സില്ലകാറില്ല റിക്ഷയില്ല
തീവണ്ടിയില്ല വിമാനമില്ല
പെട്ടിക്കടയില്ല ഹോട്ടലില്ല
മാളില്ല സിനിമാ തിയേറിറ്റില്ല
എല്ലാരുമെല്ലാരുമൊന്ന പോലെ
എല്ലായിടത്തും കൊറോണ മാത്രം
ജാതിയുമില്ല മതവുമില്ല രാഷ്ട്രീയ ഹരിട്ടികൾ ഭേദമില്ല
ആണില്ല പെണ്ണില്ല കട്ടിയില്ല ധനികരുമില്ല ദരിദ്രനില്ല
മാവേലി വാഴുന്ന നാട്ടു പോലെ
ആളുകൾ തമ്മിൽ വ്യത്യാസമില്ല
രക്ഷപ്പെടുവാനൊ രൊറ്റ മാർഗ്ഗം
ലക്ഷങ്ങളാന്നായ് പൊരുതി നോക്കാം
അടുക്കാതെ നമ്മൾക്ക കന്നു നിൽക്കാം
അകലാതെ നമ്മൾക്കു മാറി നിൽക്കാം.

                                       

                                          

Ardra.
5 C എസ്.വി.വി.എച്ച്.എസ്.എസ്. പാലേമാട്
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത