Schoolwiki സംരംഭത്തിൽ നിന്ന്
ആയുധമില്ലാതെ
കൂരിരുട്ടിന്റെ കറുപ്പാണെനിക്കിഷ്ടം
കാരിരുമ്പിന്റെ കൂടാണെനിക്കിഷ്ടം
കണ്ണടച്ചു നോക്കുന്നതാണെനിക്കിഷ്ടം
കൺ തുറക്കാൻ വയ്യല്ലോ ഹാ! കഷ്ടം
കൺ തുറന്നാലോ ഹാ! നഷ്ടം പേടിയാകുന്നൂപുറത്തിറങ്ങാൻ
എനിക്കു പേടിയാകുന്നൂ
കൺതുറക്കാൻ
ഈ ഉലകം നശിപ്പിച്ചൂ നമ്മൾ - മനുജൻമാർ
അനുഭവിക്കുന്നൂ നമ്മൾ പ്രളയവും മഹാമാരിയും
കീഴടക്കാൻ കഴിയുന്നില്ല നമുക്കീ -
മൂർച്ഛിച്ച രോഗങ്ങൾ
ഈ ഭൂമിയിൽ നിന്നും
ഇനിയെന്തു ചെയ്യും നാം
ഇരിക്കുക ക്ഷമയോടെ
ഇനിയെങ്കിലും നമ്മൾ
മനുജൻമാർ പഠിക്കുമോ?
ശ്രമിക്കാം നമുക്കീ ഭൂമിയെ
രക്ഷിക്കാൻ
കാത്തിരിക്കാം ഒരു നല്ല നാളേക്കായി .
നിരഞ്ജന പി .വി
|
8 G [[{|class="userboxes" style="margin-left: 3em;; margin-bottom: 0.5em; width:94%; border: #595246 solid 1px; background-color: #e1eefa; -moz-border-radius: 1em; -webkit-border-radius: 1em; border-radius: 1em; box-shadow: 0.1em 0.1em 0.5em rgba(0,0,0,0.75); padding: 0.5em 1em;color: #000000; float: center; "
|
കൊറോണയെ തുരത്താം
നാടിനു വലിയ പ്രതിസന്ധിയായ
കൊറോണയെ തുരത്താം നമുക്ക്
മരുന്നുകളില്ലാത്ത സാഹചര്യം
പ്രതിരോധമാണ് പ്രധിവിധി
കൈകൾ നന്നായി സോപ്പിട്ടു കഴുകാം
കൊറോണയോട് പൊരുതാം
ആൾക്കൂട്ടങ്ങൾ ഒഴിവാക്കാം
അനാവശ്യ യാത്രകൾ ഒഴിവാക്കാം
വീട്ടിൽ ഇരിക്കാം നാടിനുവേണ്ടി പൊരുതാം
ആവശ്യങ്ങൾക്ക് വേണ്ടി മാത്രം
പുറത്തേക് പോകാം നമുക്ക്
പുറത്തേക്ക് പോകുമ്പോഴെല്ലാം
മാസ്‌ക്കുകൾ ധരിക്കാം നമുക്ക്
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമെല്ലാം
ടവൽ ഉപയോഗിച്ച് മുഖം മറയ്ക്കാം
ലക്ഷണങ്ങൾ കണ്ടാലുടൻ
ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടാം
രോഗ വ്യാപനം തടയാം
സന്നദ്ധസേവകരെ ബഹുമാനിക്കാം
ആരോഗ്യപ്രവർത്തകരെയും ബഹുമാനിക്കാം
അവരും നാമും ഒത്തുചേർന്ന്
കൊറോണയെ തുരത്തീടാം.....
|എസ്.വി.വി.എച്ച്.എസ്.എസ്. പാലേമാട്]] നിലമ്പൂർ ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
|
|