Schoolwiki സംരംഭത്തിൽ നിന്ന്
മാതൃഹൃദയം
വാർത്തയിലൂടെ കേട്ടു ഞാൻ
ഹൃദയം പൊട്ടുമാറുള്ള മാതാവിൻ നിലവിളി
ആരും കേൾപ്പാനില്ല കാണാനുമില്ല
എന്നാലും ലോകം മുഴുവൻ അവളുടെ വാർത്ത പരന്നിരുന്നു.
കൊറോണയെന്ന ഭീകരൻ്റെ ഭീതിയിൽ
വാഹനങ്ങൾ എല്ലാം നിശ്ചലമായി
അതു കാരണം ആ മാതാവിൻ
പിഞ്ചോമനയെ ചികിത്സിക്കാൻ ഏറെ വൈകി
പല വാതിലും മുട്ടി വിളിച്ചു കാണും
എന്നാലും ഒരു വാതിലും തുറന്നതില്ല
അവൾ തൻ്റെ കുഞ്ഞിൻ്റെ ജീവനു വേണ്ടി
ആരെയും കാക്കാതെ കാൽനടയായിയോടി
എത്ര മൈൽ ദൂരം ഓടിയെന്നോ അവൾ അറിഞ്ഞതില്ല
എന്നാലും അവസാനം അറിഞ്ഞു
തന്നിലെ സ്നേഹത്തിൻ നിധി അണഞ്ഞുപോയി.
അവൾ വിലപിച്ചു ഞാനാർക്കായി എൻ്റെ ജീവൻ മാത്രം....
ആ വാർത്ത വായിച്ച എൻ്റെ
കണ്ണുകൾ നിറഞ്ഞു തുളുമ്പി
കൊറോണയെന്ന രാക്ഷസനെ തുരത്തണം നമുക്കീ മണ്ണിൽ നിന്നും.
ഒരു മാതൃഹൃദയത്തിൻ തേങ്ങലീ വാർത്തയിലൂടെ കേട്ടു ഞാൻ
ഹൃദയം പൊട്ടുമാറുള്ള മാതാവിൻ നിലവിളി.
ആരും കേൾപ്പാനില്ല കാണാനുമില്ല
എന്നാലും ലോകം മുഴുവൻ അവളുടെ വാർത്ത പരന്നിരുന്നു.
കൊറോണയെന്ന ഭീകരൻ്റെ ഭീതിയിൽ
വാഹനങ്ങൾ എല്ലാം നിശ്ചലമായി..
അതു കാരണം ആ മാതാവിൻ
പിഞ്ചോമനയെ ചികിത്സിക്കാൻ ഏറെ വൈകി.
പല വാതിലും മുട്ടി വിളിച്ചു കാണും...
എന്നാലും ഒരു വാതിലും തുറന്നതില്ല.
അവൾ തൻ്റെ കുഞ്ഞിൻ്റെ ജീവനു വേണ്ടി
ആരെയും കാക്കാതെ കാൽനടയായിയോടി
എത്ര മൈൽ ദൂരം ഓടിയെന്നോ അവൾ അറിഞ്ഞതില്ല
എന്നാലും അവസാനം അറിഞ്ഞു.
തന്നിലെ സ്നേഹത്തിൻ നിധി അണഞ്ഞുപോയി.
അവൾ വിലപിച്ചു ഞാനാർക്കായി എൻ്റെ ജീവൻ മാത്രം....
ആ വാർത്ത വായിച്ച എൻ്റെ
കണ്ണുകൾ നിറഞ്ഞു തുളുമ്പി
കൊറോണയെന്ന രാക്ഷനെ തുരത്തണം നമുക്കീ മണ്ണിൽ നിന്നും
ഒരു മാതൃഹൃദയവും തേങ്ങാനിടയാകാതിരിക്കട്ടെ.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത
|