ഗവ. എൽ.പി.എസ് അരുമാനൂർതുറ/അക്ഷരവൃക്ഷം/കുടുംബത്തെ തള൪ത്തിയആ ദിനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:56, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44037 (സംവാദം | സംഭാവനകൾ) (sdse)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുടുുംബത്തെ തളർത്തിയ ആദിനങ്ങൾ (കഥ)

സുന്ദരമായ ഒരു നഗരം... വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും നിറഞ്ഞ ആ നഗരം. അവിടെ അപ്പൂപ്പനും അമ്മുമ്മയും അച്ഛനും അമ്മയും രണ്ടു കുഞ്ഞുമക്കളും ചേർന്ന ഒരു കുടുംബം. ഓരോ ദിവസവും ജോലിക്കായി പോകുന്ന അച്ഛനും അമ്മയും. തുള്ളി ചാടി കളിച്ചു സ്കൂളിൽ പോകുന്ന രണ്ടു കുട്ടികൾ. കഥകൾ പറഞ്ഞു കൊടുത്തു കുട്ടികളെ രസിപ്പിക്കുന്ന അപ്പൂപ്പനും അമ്മുമ്മയും. അങ്ങനെ സന്തോഷത്തിലും സമാധാനത്തിലും ഇരിക്കുന്ന സമയത്തിലാണ് മലമ്പാമ്പിനെ പോലെ അത് പ്രത്യക്ഷപ്പെട്ടത്. എല്ലാവരെയും ഒറ്റയടിക്ക് വിഴുങ്ങുവാനും പക്ഷെ ഒന്ന് ശ്രദ്ധിച്ചാൽ വിഴുങ്ങുവാൻ പറ്റാത്തതുമായ ആ വലിയ രോഗം. ആശുപത്രിയിൽ ഫലപ്രദമായ ചികിത്സയ്ക്കും മരുന്നും ലഭിക്കാത്ത ജനങ്ങളും നഗരവും ആ വലിയ രോഗത്തിന് മുൻപിൽ മുട്ട്‌കുത്തേണ്ടി വന്നു. ഈ രോഗം ജനലക്ഷങ്ങളുടെ മരണത്തിനു കാരണമായി. നിരീക്ഷണത്തിനു ഒടുവിൽ ഫലപ്രദമായ മരുന്നോ ചികിത്സയോ ഇല്ലാത്ത ഈ രോഗത്തിന് ആ അപ്പൂപ്പനും അമ്മുമ്മയും കിഴടങ്ങേണ്ടി വന്നു. തുടർന്ന് ആ കുടുംബത്തെ മുഴുവൻ കൊറോണ എന്ന മാരക രോഗം പിടിപെട്ടു. തുടർന്ന് ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശം പാലിച്ചു അവർ ഇതിൽനിന്നും മുക്തി നേടി.

ആഷിന. എൽ. എസ
4 ഗവ. എൽ.പി.എസ് അരുമാനൂർതുറ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ