ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/പകർച്ചവ്യാധികൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:50, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Skkkandy (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  പകർച്ചവ്യാധികൾ   


              ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പടരുന്ന രോഗങ്ങളാണ്  പകർച്ചവ്യാധികൾ. വെള്ളത്തിലൂടെയും, മൃഗങ്ങളിൽ നിന്നും പക്ഷികളിൽ നിന്നും കൊതുകിൽ നിന്നുമെല്ലാം രോഗങ്ങൾ മനുഷ്യരിലേക്ക് എത്തുന്നു.
              പലതരത്തിലുമുള്ള പകർച്ചവ്യാധികൾ നാം അതിജീവിച്ചിട്ടുണ്ട്. കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം, മലമ്പനി, മന്ത് ഇതെല്ലാമായിരുന്നു ആദ്യകാലങ്ങളിൽ നമ്മെ അലട്ടിയിരുന്ന രോഗങ്ങൾ. എന്നാൽ ഇതിനെല്ലാം പ്രതിവിധികൾ കണ്ടെത്തിയിരുന്നു.അതിനുശേഷം എലിപ്പനി, ഡങ്കിപ്പനി,ചിക്കുൻ ഗുനിയ, കുരങ്ങുപനി എന്നിവയും നമ്മുടെ നാട്ടിൽ പടർന്നുപിടിച്ചു. ഇതിനെല്ലാം നാം പ്രതിരോധമരുന്നുകളും കണ്ടുപിടിച്ചു.
         രണ്ടുവർഷം മുമ്പായിരുന്നു നിപ്പ എന്ന മാരകരോഗം നമ്മുടെ കൊച്ചുകേരളത്തെ പിടിച്ചുലച്ചത്. പഴംതീനി വവ്വാലിൽ നിന്നുമാണ് ഈ വൈറസ് മനുഷ്യനിലേക്ക് എത്തുന്നതെന്ന് കണ്ടുപിടിച്ചു. കുറച്ചുപേർ മരിക്കുകയും ചെയ്തു. എന്നാൽ നിപ്പയേയും പിടിച്ചുനിർത്താൻ നമുക്കു കഴിഞ്ഞു. 
       എന്നാൽ ഏതാനും മാസങ്ങൾക്കുമുമ്പ് ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്നും പടർന്നുപിടിച്ച കൊറോണ വൈറസ് . ലോകത്തെ മുഴുവനും ഭീതിയിലാക്കിയ കൊവിഡ്-19 ന്റെ പിടിയിലാണിന്ന്. അതിഭീകരമായ വൈറസ് ഒരുപാട് മനുഷ്യജീവനുകളെ തന്നെ ഇല്ലാതാക്കി. ഒത്തിരി പേർ ഈ മഹാമാരിയുടെ പിടിയിലാണ്. എന്നാൽ ഇതുവരെ ഇതിനെ പ്രതിരോധിക്കുവാനുള്ള മരുന്നുകൾ കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല. ഈ രോഗത്തെ നേരിടുവാൻ നാം ഒറ്റക്കെട്ടായി നിലനിൽക്കുകയാണ്. ഈ രോഗം പകരാതിരിക്കുവാൻ നാം സാമൂഹിക അകലം പാലിക്കണമെന്നും സോപ്പുപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകുവാനുമാണ് നമ്മോട് ആരോഗ്യവകുപ്പ് ആവശ്യപ്പെടുന്നത്. 
    ഏതൊരു പകർച്ചവ്യാധിയായാലും വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക എന്നതാണ് നമുക്ക് ചെയ്യാൻ കഴിയുന്ന ഒരു കാര്യം. എല്ലാ പകർച്ചവ്യാധികളേയും അതിജീവിച്ച   നാം കൊവിഡ19 നേയും അതിജീവിക്കുക തന്നെ ചെയ്യും. 
റിമ റോബിൻ
5 C ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം