യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/ഞാൻ കാണുന്ന കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
10:26, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixon C. K. (സംവാദം | സംഭാവനകൾ) (പരിശോധിക്കൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാൻ കാണുന്ന കൊറോണക്കാലം

അങ്ങു ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ എന്ന മാരകമായ വൈറസ് ഇങ്ങു കൊച്ചുകേരളത്തിൽ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതേയില്ല. പക്ഷേ, കൊറോണ ലോകം മുഴുവൻ വ്യാപിച്ചു. കോവിഡ്-19 ഇന്ത്യ മൊത്തം വ്യാപിച്ചപ്പോൾ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു. ഞാൻ വീട്ടിലിരിപ്പായി. ഇടക്ക് നല്ല മഴയുണ്ടായിരുന്നു. മിക്കവാറും രാവിലെ നടക്കാൻ പോവും. കുറച്ചു സമയം സൈക്കിൾ ചവിട്ടും. ടീവി കാണും.അങ്ങനെയിരിക്കെ ഒരു ദിവസം സൈക്കിൾ കേടായി, ഷെഡിലായി. പിന്നെ ഞാൻ ക്രിക്കറ്റ് കളിക്കും. എന്റെ കൂടെ കളിക്കാൻ അമ്മയും അച്ഛനും അനിയനും വരും. ചക്കയുടെ സീസൺ ആയതുകൊണ്ട് ചക്ക വിഭവങ്ങൾ ഉണ്ടാക്കി. മീൻ ഒന്നും കിട്ടില്ല. ഇടക്കിടെ ധാരാളം പച്ചക്കറി വണ്ടികൾ പോകുമായിരുന്നു. പക്ഷേ അമ്മ പറഞ്ഞാണ് ഞാൻ അറിയുന്നത് കൊറോണ വൈറസ് ഇത്ര ഭീകരമാണെന്നുള്ളത്. നാടും നഗരവും ശൂന്യമായി. ആളുകൾ വീടുകളിലൊതുങ്ങി. സ്കൂളും കോളേജുകളും അടഞ്ഞു കിടന്നു. ലോകം മുഴുവനും നിശ്ചലമായി. എന്റെ കൊച്ചു കേരളവും ഏതാണ്ട് അങ്ങനെയായി. പക്ഷേ ഞങ്ങൾ കേരളക്കാർ കൊറോണയെ തുരത്താൻ ഗവണ്മെന്റും,ആരോഗ്യ പ്രവർത്തകരും,പോലീസുകാരും,ഫയർഫോഴ്സ് തുടങ്ങി നിരവധിപ്പേർ ഒറ്റക്കെട്ടായി നിന്നു. നമ്മളതിനെ പിടിച്ചുകെട്ടും എന്ന ആത്മധൈര്യം തന്നു. പൊതുജനങ്ങൾ അതിനോട് സഹകരിച്ചു.

കൊറോണയെ പ്രതിരോധിക്കാൻ മരുന്നുണ്ടോയെന്നു അമ്മയോട് തിരക്കി. മരുന്നു കണ്ടുപിടിച്ചിട്ടില്ല, ഗവേഷണങ്ങൾ നടക്കുന്നതെ ഉള്ളൂ എന്നു പറഞ്ഞു. നമുക്കതിനെ പ്രതിരോധിക്കാം.കൈകൾ കൂടെക്കൂടെ സോപ്പിട്ട്‌ കഴുകിയും,സാനിട്ടായ്‌സർ ഉപയോഗിച്ചും, സാമൂഹിക അകലം പാലിച്ചും പ്രതിരോധിക്കാം. ലോകാരോഗ്യ സംഘടനയാണ് കൊറോണ വൈറസിന് കോവിഡ്-19 എന്ന പേര് നൽകിയത്. ഈ സമയത്താണ് പത്രത്തിൽ ഞാനൊരു വാർത്ത കണ്ടത്. എനിക്ക് വളരെ സന്തോഷമായി. പഞ്ചാബിലെ ജലന്തറിൽ നിന്നും നോക്കുമ്പോൾ ഹിമാലയം കാണുവാൻ കഴിഞ്ഞത് അന്തരീക്ഷ മലിനീകരണ തോത് കുറഞ്ഞു കൂടുതൽ ശുദ്ധിയും വൃത്തിയും ഉള്ളതായി മാറിയിരിക്കുന്നതിനാലാണ്. ചങ്ങല പൊട്ടിച്ചീടാം.. മുന്നേറാം.

പ്രിയേഷ്.എൻ.എസ്
5 B യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം