വെളിയനാട് എൽ പി ജി എസ്/അക്ഷരവൃക്ഷം/ചുവന്ന വൈറസ്
ചുവന്ന വൈറസ് ഒരിക്കൽ ചൈനയിലെ വുഹാനിലെ ഒരു രഹസ്യഅറയിൽ വൈറസുകൾ ഒരു യോഗം ചേർന്നു. HIV അധ്യക്ഷനായുള്ള ആ യോഗത്തിൽ കേമന്മാരായ വൈറസുകൾ എല്ലാവരും ഉണ്ടായിരുന്നു, H1N1, നിപ്പ, സാർസ്, തുടങ്ങിയവർ............ മനുഷ്യനിൽ കാര്യമായി ഒന്നും ചെയ്യാൻ കഴിയുന്നില്ല എന്നതായിരുന്നു പ്രധാന ചർച്ചാവിഷയം. ഏതു പുതിയ രോഗം പകർത്തിയാലും ബുദ്ധിശാലിയായ മനുഷ്യൻ അതിനു മരുന്ന് കണ്ടുപിടിക്കും. വാക്സിനുകൾ ഉണ്ടാക്കി നമ്മെ തുരത്തുന്ന. അവർക്കു വേഗത്തിൽ കണ്ടുപിടിക്കാൻ പറ്റാത്ത ഒരു വൈറസിനെ ഇനി മനുഷ്യനിലേക് അയക്കണം. അതിനു എളുപ്പത്തിൽ ഒരാളിൽ നിന്ന് മറ്റൊരാളിലേക് പടരാനുള്ള കഴിവും മരണനിരക്ക് കൂട്ടാനുള്ള ശക്തിയും ഉണ്ടായിരിക്കണം, അങ്ങനെ ഒരാൾ നമ്മുടെ ഇടയിൽ ഇല്ലല്ലോ? എങ്കിൽ ഞാൻ പോകാം, നിപ്പ അഭിപ്രായപ്പെട്ടു. നിനക്കെതിരെ എപ്പോഴെ വാക്സിൻ കണ്ടുപിടിച്ചു സാർസ് പറഞ്ഞു, എല്ലാവരും തലപുകഞ്ഞു ആലോചനയായി. ആര് പോകും ? അപ്പോഴാണ് ചർച്ചയിൽ പങ്കെടുക്കാതെ വേറെന്തോ ആലോചിച്ചിരിക്കുന്ന ചുവന്ന ഉടുപ്പിട്ട വൈറസിന് നേരെ HIV വിരൽ ചൂണ്ടിയത്. ഇവൾക്ക് പറ്റും.......ഇവൾക്കേ അത് കഴിയൂ.... ഒരു ഞെട്ടലോടെ ആ വൈറസ് ചാടിയെഴുന്നേറ്റു. എനിക്കാവില്ല.... അവൾ വിളിച്ചു പറഞ്ഞു. അപ്പോൾ എല്ലാവരും അവളെ ശ്രദ്ധിച്ചു. അവളൊരു റംബൂട്ടാൻ പഴം പോലെ തോന്നിച്ചു. HIV അവളുടെ ഗുണങ്ങൾ പറയാൻ തുടങ്ങി.ഇവൾ ഇപ്പോൾ മൃഗങ്ങളിലാണുള്ളത്. ഇവളെ മനുഷ്യരിലേക്ക് മാറ്റണം. ഇവൾ ഉള്ളിൽക്കയറി ദിവസങ്ങൾ കഴിഞ്ഞാലേ ഇവളെ രതിരിച്ചറിയാൻ പറ്റൂ. അപ്പോഴേക്കും രോഗബാധിതനായ ആൾ മരിക്കാറായിട്ടുണ്ടാവും....ഇത് കേട്ട എല്ലാവരും ആഹ്ലാദത്തോടെ പൊട്ടിച്ചിരിച്ചു... ഹ ഹ ഹ .... തനിക്കിത്രയും കഴിവുണ്ടോ? ആ ചുവന്ന വൈറസ് വിശ്വാസം വറത്തെ എല്ലാവരെയും നോക്കി. എന്താ നിന്റെ പേര് ? നിപ്പ ചോദിച്ചു. ഞാൻ കൊറോണ അവൾ മറുപടി പറഞ്ഞു. നല്ല പേര് ...ഇവൾ ആള് കൊള്ളാം.... ഇവൾ നമ്മുടെ പേര് ലോകം മുഴുവൻ പ്രശസ്തമാക്കും. വൈറസ് കൂട്ടം പരസ്പരം പറഞ്ഞു. അത്രയുമായപ്പോൾ അവൾക്കു അല്പം ഗമയൊക്കെയായി. കോറോണേ നീ ഒരു കാര്യം ശ്രദ്ധിക്കണം, സോപ്പിനെ, സോപ്പാണ് നിന്റെ ശത്രു. HIV ഉപദേശിച്ചു. പക്ഷെ അതൊന്നും വകവെയ്ക്കാതെ കൊറോണ തന്റെ യാത്രക്കൊരുങ്ങി കഴിഞ്ഞിരുന്നു. എല്ലാ വൈറസുകളും അവളെ അനുഗ്രഹിച്ചു യാത്രയാക്കി. മനുഷ്യരെ തോൽപ്പിച്ചു മരണത്തിന്റെ വെന്നിക്കൊടി പാറിച്ചു വിശ്വവിജയം നേടാനായി യാത്രയായി. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് അവൾ പടർന്നു കയറി. മരണത്തിന്റെ വിത്തുകൾ വിതച്ചുകൊണ്ട് അവൾ ലോകം മുഴുവൻ നിറഞ്ഞു. കൊറോണ എന്ന മാരകവൈറസിനെ തുരത്താനായി മനുഷ്യനും അവന്റെ യാത്ര തുടങ്ങി.......
ആര്യനന്ദ ലൈജു
|
4A ഗവ.എൽ.പി സ്‌കൂൾ വെളിയനാട് വെളിയനാട് ഉപജില്ല ആലപ്പുഴ അക്ഷരവൃക്ഷം പദ്ധതി, 2020 കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെളിയനാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെളിയനാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ