സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം/അക്ഷരവൃക്ഷം/ഒരു അവധിക്കാല ഓർമ്മകൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:48, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു അവധിക്കാല ഓർമ്മകൾ

കാത്തുകാത്തിരുന്നോരു അവധിക്കാലമെത്തി. അമ്മുവും അപ്പുവും തന്റെ മാതാപിതാക്കളോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ നാട്ടിലേയ്ക്കു പോകുവാൻ ഒരുങ്ങുകയാണ്. അപ്പൂപ്പനേയും അമ്മൂമ്മയേയും കാണാനാണ് അവർ നാട്ടിലേയ്ക്കു പോകുന്നത്. പക്ഷേ അവരുടെ അച്ഛനും അമ്മയും നാട്ടിലേയ്ക്കു പോകുന്നതുതന്നെ തങ്ങളുടെ സമ്പത്തും ആഭിചാരവും എല്ലാം നാട്ടുകാരുടേയും ബന്ധുക്കളുടേയും മുമ്പിൽ നിരത്താനാണ്. അല്ലാതെ അവരോടൊപ്പം സമയം ചെലവഴിക്കാനല്ല. നാട്ടിലെത്തിയാലുടൻ മക്കളേയും കൂട്ടി ബന്ധുവീടുകളിലേയ്ക്കും മറ്റും പോയി ദുബായിലെ പൊങ്ങച്ചകഥകൾ പറയുകയാണ് പതിവ്. അച്ഛനും അമ്മയും മക്കൾക്ക് വേണ്ടി നേർന്ന വഴിപാടു നടത്താൻപോലും അവർക്ക് സമയമില്ല ഇതാണ് എന്നും സംഭവിക്കാറ്. പോകാനുള്ള എല്ലാ തയ്യാറെടുപ്പുകളും റെഡിയായി. അപ്പോഴാണ് അവരുടെ അച്ഛനു കൊവിഡ്-19 എന്ന വൈറസ് പിടിപ്പെട്ടത്. അതിനേയും തന്റെ കൈയ്യിലുള്ള പണം കൊണ്ടു കീഴടക്കാമെന്നു അവർ തെറ്റിദ്ധരിച്ചു. എന്നാൽ അവർക്കുതെറ്റി. രോഗം കൂടിവന്നതല്ലാതെ അയാൾക്കു ഒരു മാറ്റവും ഉണ്ടായില്ല.അന്നാദ്യമായി അദ്ദേഹം സ്നേഹത്തോടും കൂടി തന്റെ അച്ഛനോടും അമ്മയോടും സംസാരിച്ചു. അവരുടെ ആശ്വാസവാക്കുകൾ ആ തകർന്ന മനസ്സിൽ പ്രതീക്ഷയുളവാക്കി. തന്റെ കൈയ്യിലുള്ള പണത്തിനോ, വെറുതെ പറയുന്ന നുണകഥകൾക്കോ, തന്നെ തന്റെ രോഗത്തിൾനിന്ന് രക്ഷിക്കാൻ കഴിയില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

പ്രിയ കൂട്ടുകാരെ, ആശങ്കയുടെയും കരുതലിന്റെയും ഈ കാലത്ത് വീട്ടിലിരുന്നുകൊണ്ട് മാദ്ധ്യമങ്ങളിലുടെ നമ്മുടെ ബന്ധങ്ങൾ നിലനിർത്താം.

സോനാ സെബാസ്റ്റ്യൻ
9 ബി സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ