സെന്റ് ആന്റണീസ് എൽ പി എസ്സ് പാലകര/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
22:34, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്

സസ്യങ്ങളുടെയും ജന്തുക്കളുടെയും മറ്റേതെങ്കിലും ജീവികളുടെയും കോശങ്ങളിൽ മാത്രം പെരുകാൻ കഴിയുന്നതും വളരെ ചെറുതും ലളിത ഘടനയോടു കൂടിയതുമായ സൂഷ്മ രോഗാണുക്കളാണ് വൈറസുകൾ . വൈറസിന് ജീവനുണ്ടോ എന്ന് ചോദിച്ചാൽ ഉത്തരം പറയാൻ ബുദ്ധിമുട്ടാണ്. വൈറസുകളുടെ പ്രധാന ഭാഗം അവരുടെ ആർ.എൻ . എ. ആണ് . അതുകൊണ്ട് തന്നെ ആദ്യത്തെ കോശത്തെ ആശ്രയിച്ച് മാത്രമെ ഇവയ്ക്ക് നിലനിൽപ്പുള്ളു. ചൈനയിലാണ് കൊറോണ വൈറസ് സ്ഥിതീകരിച്ചത്. ഈ വൈറസിന്റെ പ്രധാന ഭാഗങ്ങൾ ആർ.എൻ.എ.യും സ്‌പൈക്രോട്ടീനുമാണ്. ആർ.എൻ.എ. സിംഗിൾസ്‌റ്റാന്റേട് ആയിട്ടുള്ള ഒരു ജനിറ്റ് മെറ്റിരിയലാണ്. ഇവ ഉണ്ടാക്കിയിരിക്കുന്നത് ന്യൂപ്ലിയോടൈപ്സ് കൊണ്ടാണ്. ഇതിലെ സ്‌പൈ കോട്ടിനാണ് ജനിതക റിസിസ്‌റ്റേഴ്സുമായി അറ്റാച്ച് ചെയ്യുന്നത്. ഈ വൈറസ് നമ്മുടെ മൂക്കിലൂടെ കടന്ന് ശ്വാസനാളത്തിലെത്തുന്നു.എന്നിട്ട് അവിടെയുള്ള കോശങ്ങളിലെ റിസിസ്‌റ്റേഴ്സുമായി അറ്റാച്ച് ചെയ്യുന്നു. ഇതു വഴി ഇവ കോശത്തിനകത്തേക്ക് കടക്കുന്നു. ഈ പ്രവർത്തനത്തെ " എന്റോസ് സൗറ്റോസിസ് " എന്നു പറയുന്നു. ഇങ്ങനെ അവ അവയുടെ ആർ.എൻ. എ.യെ പുറത്ത് കടത്തി റിപ്ലിക്കേറ്റ് ചെയ്തു കൊണ്ടിരിക്കുന്നു. ഇതു വഴി കൂടുതൽ ആർ.എൻ . എ. ഉണ്ടാവുകയും അവ പുതിയ വൈറസിനെ സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ രോഗം വരാതിരിക്കാൻ, ഏറ്റവും വലിയ മാർഗ്ഗം എന്നു പറയുന്നത്, ഇടയ്ക്കിടെ കൈ സോപ്പിട്ട് കഴുകുന്നതാണ്. തുമ്മുമ്പോഴും, ചുമക്കുമ്പോഴും തൂവാല കൊണ്ട് മുഖം പൊത്തുക ഇങ്ങനെയൊക്കെ ചെയ്യുക വഴി ഈ വൈറസ് നമ്മുട ശ്വാസകോശത്തിലേക്ക് കടക്കുന്നത് തടയാനാകും.

അലൻ
4 A സെന്റ് ആന്റണീസ് എൽ പി എസ്സ് പാലകര
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം