സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/കോറോണക്കാലം
കോറോണക്കാലം
ഇപ്പോൾ നമ്മൾ കുട്ടികൾക്കു വേനലവധി കാലമാണ് . എന്നാൽ വേനലവധിക്കാലമെന്നല്ല പറയുന്നത് കോറോണക്കാലം അഥവാ കോവിഡ് 19 . പറയാനും കേൾക്കാനും സുഖമുള്ള പേര് എന്നാൽ ഇതത്ര സുഖകരമുള്ളതല്ല . കോവിഡ് 19 എന്ന മഹാമാരിയുമായിട്ടാണ് ഇന്ന് ലോകം പൊരുതികൊണ്ടിരിക്കുന്നത്. ഒന്നു തുമ്മാനെടുക്കുന്ന സമയം അത്രയും മതി ആ വൈറസിന് .ലോകമൊന്നാകെ നശിപ്പിക്കാൻ . നിറവും മതവും സ്വത്തും പദവിയും ഭാഷയും രാജ്യവും നോക്കാതെ മനുഷ്യനെ കീഴടക്കുന്ന ആ മഹാമാരിയെ തടുക്കാൻ ഒരൊറ്റ വഴിയേ നമുക്കുള്ളൂ "വീട്ടിലിരിക്കുക" ഈ നൂറ്റാണ്ടിലെ ആദ്യ മഹാമാരിയാണ് കോവിഡ് 19 . 2019 ഡിസംബർ 31 സ്ഥിതീകരിക്കപ്പെടുകയും ഈ വർഷം ലോകമെമ്പാടും കാട്ടുതീ പോലെ പടരുകയും ചെയ്തു . 2020 മാർച്ച് 11 നാണ് ലോകാരോഗ്യ സംഘടന ഇതിനെ മഹാമാരിയായി പ്രഖ്യാപിച്ചത് . ചൈനയിലെ ഹ്യുബേ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലാണ് ഇപ്പോഴത്തെ കൊറോണബാധയുടെ ഉത്ഭവം. ഈ രോഗത്തിന് മരുന്നോ പ്രധിരോധ വാക്‌സിനോ കണ്ടെത്തിയിട്ടില്ല എന്നതാണ് ഇന്ന് ലോകത്തിനു മുന്നിലുള്ള ഏറ്റവും വലിയ ഭീഷണി . ശ്വസന കണങ്ങിലൂടെയാണ് കോവിഡ് 19 രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത് . കണ്ണുകൊണ്ട് കാണാൻ പറ്റില്ല പക്ഷേ, ഏതൊരു ജീവിയേയും തകർക്കാൻ ശേഷിയുള്ള ഭീകരൻ അതാണ് വൈറസ് . വൈറസിനെ നമ്മുടെ ശരീരത്തിൽ പ്രവേശിക്കാൻ അനുവദിക്കാതിരിക്കലാണ് ഏറ്റവും വലിയ മാർഗം . വൈറസിനെ തുരത്താൻ നമ്മുടെ കൈയിലുള്ള ഏറ്റവും മികച്ച പ്രധിരോധ സംവിധാനങ്ങളാണ് സോപ്പും സാനിറ്ററൈസറും . ഈ അവധിക്കാലം നമ്മൾ കുട്ടികൾ പൂർണമായും നമ്മുടെ കഴിവുകൾ വളർത്തിയെടുക്കുവാൻ വേണ്ടി വിനിയോഗിക്കണം. നമുക്ക് ഓരോരുത്തർക്കും പലതരത്തിലുള്ള കഴിവുകൾ ഉണ്ട് . എഴുതാനും വായിക്കാനും പടം വരയ്ക്കാനും കലാപരമായി ഒട്ടനവധി കാര്യങ്ങൾ ചെയ്യാൻ നമുക്ക് മുന്നിൽ സമയം ഒരുപാടുണ്ട് . മനുഷ്യർ പ്രകൃതിയോട് ചെയ്യുന്ന ക്രൂരതയുടെ പരിണിത ഫലമാണ് നമ്മൾ അതിജീവിച്ച രണ്ടു പ്രളയവും വൈറസ് ബാധയും . പ്രകൃതി മനുഷ്യന് വേണ്ടി മാത്രമുള്ളതല്ല. ഈ ഭൂമിയിലെ ഓരോ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ് .അതുമനസിലാക്കാതെയുള്ള മനുഷ്യന്റെ ദുഷ്ടത പ്രവർത്തിക്കുള്ള തിരിച്ചടിയാണ് ഈ കൊറോണക്കാലം. കുട്ടികളായ നമുക്ക് ഇത് ഒരു വലിയ പാഠമായിരിക്കട്ടെ . നമ്മുടെ മുതിർന്നവർ പ്രകൃതിയോട് ചെയ്ത ക്രൂരതയ്ക്ക് പരിഹാരമായി നമ്മുടെ പൂർവീകർ ജീവിച്ച പാതയിലൂടെ വരണം .അതായത് പ്രകൃതിയോട് ഇണങ്ങി ജീവിക്കണം. ഇതായിരിക്കണം ഓരോരുത്തരെയും ജീവിതലക്ഷ്യം . ഈ കൊറോണ കാലത്തെ നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും . ഇനി ഇതുപോലുള്ള ദുരന്തങ്ങൾ വരരുതേ എന്ന് പ്രാർത്ഥിക്കാം
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 26/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം